വോട്ടെടുപ്പ് ദിവസം പുലർച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ്
ബെംഗളൂരു: ‘വോട്ട് ചോരി’ കേസിൽ കർണാടകയിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ എന്നയാളെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. എസ്‌ഐടി ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് എന്‍. വാസുവിനെ
ഡൽഹി: ആര്‍എസ്എസിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആർഎസ്എസ് നിരോധിക്കണമെന്നും പ്രത്യയശാസ്ത്രം വിഷമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാലാണ് താനിതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമാണ്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍
ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന സിപിഎം നേതാവ് ജി സുധാകരന് മുൻ ആർ.എസ്.പി നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം. വിഡി സതീശനാണ് പുരസ്കാരം നൽകുക. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവിൽ നിന്ന് സുധാകരൻ പുരസ്കാരം സ്വീകരിക്കുന്നത്. ആർ എസ് പി മുൻ ജനറൽ
കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ വിചാരണ കൂടാതെ സുരേന്ദ്രൻ നിന്ന് കുറ്റവിമുക്തനായതിനെതിരെയാണ് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്. മഞ്ചേശ്വരം
കൊച്ചി: നടൻ ഷറഫുദ്ദീൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ ഫോണിൽ വിളിച്ച് ഷറഫുദ്ദീൻ ലാലേട്ടനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആന്റണി പെരുമ്പാവൂർ ലാലേട്ടന് ഫോൺ കൈമാറുന്നു. പെറ്റ് ഡിറ്റക്ടീവ് എന്ന പുതിയ ചിത്രമുണ്ടെന്നും വളരെ കഷ്ടപ്പെട്ട് തന്റെ കയ്യിലുള്ള പണമെല്ലാം ഇട്ടിട്ടാണ് പടം ചെയ്യുന്നതെന്നും പറയുന്നു. കൊള്ളാലോ നല്ല
പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റു വിഭജനം പൂർത്തിയായി. മുന്നണികളിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും 101 വീതം സീറ്റുകളിലാണ് മത്സരിക്കുക. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയാണ് ജെഡിയു(ജനതാദൾ യുനൈറ്റഡ്). ചിരാഗ് പസ്വാന്റെ പാർട്ടിയായ എൽജെപി(ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ്) 29 സീറ്റുകളിൽ മത്സരിക്കും. ബിജെപി വക്താവ് ധര്‍മേന്ദ്ര പ്രധാനാണ്
നോർവേ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജനാധിപത്യ പ്രവർത്തക മരിയ കൊറീന മച്ചാഡോയ്ക്കെന്ന പ്രഖ്യാപനം പുറത്തു വന്ന നിമിഷം മുതൽ ട്രോളു കിട്ടിയിരിക്കുന്നത് മറ്റൊരാൾക്കാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്. ‘ഐ വാണ്ട് നൊബേൽ..’ (നൊബേൽ എനിക്കുവേണം..) എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞായാണ് ചിലർ ട്രംപിനെ ചിത്രീകരിക്കുന്നത്. മറ്റു ചിലരാകട്ടെ സമാധാന പുരസ്കാരത്തെക്കുറിച്ചുള്ള നൊബേലിന്റെ
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനൻസ്വലയിലെ ജനാധിപത്യ പ്രവർത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനിൻസ്വലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊറീന. ജനാധിപത്യ അവകാശ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. വെനിൻസ്വലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിപൂർവമായും സമാധാനപരമായും നീങ്ങുന്നതിനുമാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര


























