Home Posts tagged Virat Kohli
Homepage Featured News Sports

വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മണിക്കൂറുകളോളം കാണാതായി; ഡീആക്ടിവേറ്റ് ചെയ്തോ എന്ന് ആരാധകർ

ഡൽഹി: വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ന് പുലർച്ചെ മുതൽ മണിക്കൂറുകളോളം കാണാതായി. ‘ഈ പേജ് ലഭ്യമല്ല’ എന്ന സന്ദേശമായിരുന്നു പേജ് തിരഞ്ഞവർക്ക് കാണാൻ സാധിച്ചത്. തുടർന്ന് ആരാധകർ വിരാട് കോലിയുടെ ഫാൻ പേജുകളിലും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലും ചോദ്യങ്ങൾ
Cricket Homepage Featured Sports

ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗ്; വിരാട് കോലിയുടെ ഒന്നാം സ്ഥാനവുമായി ബന്ധപ്പെട്ട വിവരത്തിൽ പിഴവ്, ഒടുവില്‍ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തി

ദുബായ്: കഴിഞ്ഞ ദിവസം ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ വിരാട് കോലി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ പ്രകടനത്തോടെയാണ് വിരാട് കോലി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമനായത്. ഇത് സംബന്ധിച്ച വിവരം നൽകിയപ്പോൾ ഐസിസിക്ക് പിഴവ് സംഭവിച്ചു. എന്നാൽ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ തെറ്റു തിരുത്തിയിട്ടുണ്ട്. എത്ര ദിവസം
Cricket Homepage Featured Sports

സിംഹാസനത്തിലേക്ക് രാജാവിന്റെ മടങ്ങിവരവ്; ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി കോലി

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ലെജന്‍ഡറി ബാറ്റര്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് കോലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 2021 ജൂലൈയ്ക്കു ശേഷം ആദ്യമായാണ് കോലി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ കോലി 91 പന്തില്‍ 93 റണ്‍സ് നേടി കളിയിലെ താരമായിരുന്നു.
Cricket Homepage Featured Sports

എന്തിനാണ് ടെസ്റ്റില്‍ നിന്ന് ഇത്രവേഗം വിരമിച്ചത്’; സംഗക്കാരയെ വെട്ടി കോലി, മുന്നിലുണ്ട് സച്ചിന്റെ റണ്‍മല

രാജ്യാന്തര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ വിരാട് കോലി രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയുടെ മുന്‍താരം കുമാര്‍ സംഗക്കാരയെ മറികടന്നാണ് കോലിയുടെ നേട്ടം. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 91 പന്തില്‍ 93 റണ്‍സെടുത്ത് കളിയിലെ താരമായ കോലി രാജ്യാന്തര ക്രിക്കറ്റില്‍ 28,000 റണ്‍സ് പിന്നിടുകയും ചെയ്തു. 666 ഇന്നിങ്‌സുകളില്‍ നിന്ന് 28,016 റണ്‍സാണ് സംഗക്കാരയുടെ പേരിലുള്ളത്.
Cricket Homepage Featured Sports

വീണ്ടും തിളങ്ങി കോലി, രോഹിത് പൂജ്യത്തിനു പുറത്ത്; വിജയ് ഹസാരെയില്‍ ഇന്നും സൂപ്പര്‍ പോരുകള്‍

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും മികച്ച പ്രകടനവുമായി ഇന്ത്യയുടെ സൂപ്പര്‍താരം വിരാട് കോലി. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്കായി കോലി അര്‍ധ സെഞ്ചുറി നേടി. മൂന്നാമനായി ക്രീസിലെത്തിയ കോലി 61 പന്തുകള്‍ നേരിട്ട് 13 ഫോറുകളും ഒരു സിക്സും സഹിതം 77 റണ്‍സെടുത്താണ് പുറത്തായത്. 126.23 സ്ട്രൈക് റേറ്റിലാണ് കോലിയുടെ ഇന്നിങ്സ്. 1.1 ഓവറില്‍ 2-1 എന്ന നിലയില്‍ ഡല്‍ഹി പരുങ്ങിയപ്പോഴാണ്
Cricket Homepage Featured Sports

ആര്‍ക്കാണ് ഞങ്ങളെ വിരമിപ്പിക്കേണ്ടത്? ഒന്നാമനായി തുടര്‍ന്ന് രോഹിത്, കോലി രണ്ടാമത്

ഐസിസി ഏകദിന റാങ്കിങ്ങില്‍ കുതിപ്പുമായി വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് കോലി റാങ്കിങ്ങില്‍ മുന്നിലെത്തിച്ചത്. രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി രണ്ടാം സ്ഥാനത്താണ്. 781 റേറ്റിങ്ങോടെയാണ് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷമാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. നാലാം
Cricket Homepage Featured Sports

കോലിയെയും രോഹിത്തിനെയും ഒഴിവാക്കാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം? പുകയുന്നു ഡ്രസിങ് റൂം

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മുതിര്‍ന്ന താരങ്ങളും മുന്‍ നായകന്‍മാരുമായ വിരാട് കോലിയും രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റുമായി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് വാര്‍ത്തകള്‍. ബിസിസിഐയോ താരങ്ങളോ ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായി കോലിക്കും രോഹിത്തിനും ചില
Cricket Homepage Featured Sports

വിരമിക്കാൻ നോക്കി നിന്നവര്‍ക്കു ബാറ്റ് കൊണ്ട് മറുപടി; സിക്‌സുകളില്‍ രോഹിത്തിനും സെഞ്ചുറിയില്‍ കോലിക്കും റെക്കോര്‍ഡ്

വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വിരമിക്കല്‍ കാത്തിരുന്ന ഹേറ്റേഴ്‌സിനു ഇനി വിശ്രമിക്കാം. സമീപകാലത്തൊന്നും തങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിക്കില്ലെന്ന് ഇരുവരും ബാറ്റ് കൊണ്ട് മറുപടി കൊടുത്തു. ഇരുവരും ഒന്നിച്ചു ക്രീസില്‍ ചെലവഴിച്ച സമയം ഇന്ത്യന്‍ ആരാധകര്‍ക്കു വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറികളില്‍ സാക്ഷാല്‍ സച്ചിന്‍
Cricket Homepage Featured Sports

ഹൃദയം തകര്‍ന്നൊരു നവംബര്‍ 19; കോലിയും രോഹിത്തും കരഞ്ഞതിന്റെ രണ്ടാം വാര്‍ഷികം

അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണുനീര്‍ വീണിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു ആറ് വിക്കറ്റിനു തോറ്റാണ് ഇന്ത്യയുടെ മൂന്നാം ഏകദിന ലോകകപ്പ് എന്ന സ്വപ്‌നം പൊലിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ നാല്
Cricket Homepage Featured Sports

ഏകദിനത്തില്‍ സച്ചിനെ മറികടക്കുക കോലിക്കു സാധ്യമോ? കണക്കുകള്‍ ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറിയുമായി വിരാട് കോലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായതിനൊപ്പം ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡും മറികടന്നിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് കോലി. 305 ഏകദിന മത്സരങ്ങളില്‍ നിന്ന് 57.69 ശരാശരിയില്‍ 14,250 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. 404