ന്യൂയോർക്ക്: അമേരിക്കയുടെ പിടിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈനികർ ന്യൂയോർക്കിൽ എത്തിച്ചു. കൈവിലങ്ങിട്ട് ബന്ദിയാക്കിയാണ് മഡൂറോയെ യുഎസിൽ എത്തിച്ചത്. ഇദ്ദേഹത്തെ യുഎസ് കോടതിയിൽ വിചാരണചെയ്യുമെന്നാണ് വിവരം. ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്നാണ് യുഎസ് പ്രസിഡൻ്റ് ട്രംപ് പറയുന്നത്.
വാഷിങ്ടൺ: വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ. മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി
കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാതെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ഭീകരമായ ആക്രമണത്തിന് തങ്ങളുടെ



















