Home Posts tagged VD Satheesan (Page 2)
Homepage Featured Kerala News

‘ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുക’; മുസ്ലീം ലീ​ഗും പ്രതിപക്ഷനേതാവും തന്നെ വർ​ഗീയവാദിയാക്കുന്നെന്ന് വെള്ളാപ്പള്ളി, തിരിച്ചടിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന രീതിയാണ് തന്നെ വർ​ഗീയവാദിയാക്കി ചിത്രീകരിക്കുന്നവർക്കുള്ളതെന്ന് എസ്എൻഡിഡി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താൻ മുസ്ലീം ലീ​ഗിനെ വിമർശിച്ചാൽ മുസ്ലീങ്ങൾക്ക് എതിരെയാണ് എന്ന് വരുത്തിത്തീർക്കുകയാണെന്നും
Homepage Featured Kerala News

പുനർജ്ജനി പദ്ധതിയുടെ പേരിൽ കിട്ടിയത് ഒന്നേകാൽ കോടിയിലേറെ രൂപ; പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് ധാരണാപത്രമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പുനർജ്ജനി പദ്ധതിയുടെ പേരിൽ യുകെയിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ പിരിച്ചതായി റിപ്പോർട്ട്. എന്നാൽ പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് യാതൊരുവിധ ധാരണാപത്രവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്. പുനർജ്ജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മണപ്പാട്ട് ഫൗണ്ടേഷനുമായി
Homepage Featured Kerala News

പുനർജ്ജനി പദ്ധതി ഫണ്ട് പിരിവ്; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ, ഒരു വർഷമായിട്ടും നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ലഭിച്ചെന്ന് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 2018 ലെ പ്രളയത്തിനുശേഷം പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ പരിശോധിക്കാനാണ് വിജിലൻസ് നിർദേശം. വിദേശത്തെ പണപ്പിരിവുമായി ബന്ധപ്പെട്ട
Homepage Featured Kerala News

വിധിക്കെതിരെ അപ്പീൽ നൽകും; അതിജീവിതയ്ക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്, പ്രതികരിച്ച് പ്രമുഖർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന്
Kerala News

എസ്ഐടി സംഘം രാഹുലിന്റെ ഫ്ലാറ്റിൽ; സിസിടിവി പരിശോധിച്ചു, മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാൻ നീക്കം

പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ
Homepage Featured Kerala News

ശബരിമലയില്‍ ‘ഭയാനക സാഹചര്യം’; തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണം, കോടതി ഇടപെടണമെന്നും വിഡി സതീശൻ

പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണെന്ന് വിഡി സതീശൻ പറഞ്ഞു. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും
Homepage Featured Kerala News

വേണു മരിച്ചതല്ല, കൊലപ്പെടുത്തിയത്; സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ച വേണു “ആരോഗ്യകേരളം വെന്റിലേറ്ററിലായതിന്റെ ഇര” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വേണുവിന്റെ മരണം സ്വാഭാവികമല്ല, കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ തകർത്തുതെറിപ്പിച്ച ആരോഗ്യവകുപ്പിന്റെയും കുത്തഴിഞ്ഞ സംവിധാനങ്ങളുടെയും കൂട്ടക്കൊല തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. “ആരോഗ്യമന്ത്രിക്കും
Kerala Lead News News

അതിദാരിദ്ര്യമുക്ത കേരളം; പദ്ധതി നടന്ന നാലരവർഷം നിർദേശങ്ങൾ ഇല്ലാതിരുന്നത് എന്തുകൊണ്ട്?,10 ചോദ്യങ്ങളുമായി എംബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പദ്ധതി നടപ്പാക്കിയ നാലരവർഷം പ്രതിപക്ഷത്തിന് വിമർശനങ്ങളോ നിർദേശങ്ങളോ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ദ്ധരോടും ചില ചോദ്യങ്ങൾ എന്ന തലക്കെട്ടോടെ മന്ത്രി ഫേസ് ബുക്കിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത്. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തിലുള്ളവരും പദ്ധതി
Homepage Featured Kerala News

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതിൽ വിഡി സതീശന് അതൃപ്തിയെന്ന് സൂചന. രാവിലെ എത്തുമെന്ന് അറിയിച്ച വിഡി സതീശൻ, രാഹുല്‍ മടങ്ങിയ ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനു മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തി. അദ്ദേഹം
Homepage Featured Kerala News

പിഎംശ്രീ; കേരളത്തെ ഇരുട്ടിലാക്കിയാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് കൺവീനറോ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരോ സിപിഎം ജനറൽ സെക്രട്ടറിയോ പോലും വിവരം അറിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയിൽ ​ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിക്കുന്നു.