തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാന്യതയുണ്ടെങ്കിൽ രാജിവെക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിലാണോ എന്നറിഞ്ഞാൽ മതിയെന്നും മന്ത്രി പരിഹസിച്ചു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്ത ‘ട്രോജൻ കുതിര’യാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉന്നം വെക്കുമ്പോഴും, കോൺഗ്രസിനെ നയിക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ മാത്രം സുരക്ഷിതനായി തുടരുന്നത്
ന്യൂഡൽഹി: ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പങ്കെടുത്തുകൊണ്ട് അറിയിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധികൾ യോഗത്തിൽ
തിരുവനന്തപുരം: ലേബർ കോഡ് സംബന്ധിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറാകില്ലെന്നും വിഷയം ചർച്ച ചെയ്യാൻ നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് മേൽ കടുത്ത സമ്മർദ്ദം ഉണ്ടായെന്നും എന്നാൽ കോഡ് അതേപടി നടപ്പാക്കാൻ കേരളം തയ്യാറായില്ലെന്നും
തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീണ്ടും കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ
ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി, കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും, തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചു. സാമൂഹിക നീതിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ നിയമനിർമ്മാണ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം
തിരുവനന്തപുരം:ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി സ്കൂൾ ശാസ്ത്രമേളയിൽ വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വേദി പങ്കിട്ടത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ഇതിൽ പ്രശ്നമില്ലെന്നാണ്
തിരുവനന്തപുരം: സ്ത്രീകളുടെ ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഞായറാഴ്ച രാത്രി വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ മാത്രമല്ല കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി കൂട്ടിചേർത്തു. വർക്കലയിൽ ഓടുന്ന
കണ്ണൂർ: വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്.പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് സിപിഐ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിക്കെതിരെ
ജിആർ അനിലിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും വേദന തോന്നുന്ന പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിൽ പാടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിപിഐയുടെ വിദ്യാർത്ഥി യുവജനസംഘടനകൾ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ജിആർ അനിലിന്റെയും പ്രകാശ്ബാബുവിന്റെയും പ്രതികരണങ്ങളിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. പ്രകാശ്ബാബു എം.എ.ബേബിയെക്കുറിച്ച് നടത്തിയ


























