വാഷിങ്ടൺ: വെനിസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തൽ. മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ്
ഇന്ത്യൻ – അമേരിക്കൻ ഭൗമരാഷ്ട്രീയ തന്ത്രജ്ഞനായ ആഷ്ലി ടെല്ലിസിനെ യുഎസിൽ എഫ്ബിഐ അറസ്റ്റ് ചെയ്തു. പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറയുന്നത്.ഇന്ത്യയിൽ കോൺഗ്രസ് സർക്കാരിനൊപ്പവും ബിജെപി സർക്കാരിനൊപ്പവും പ്രവർത്തിച്ചയാളാണ് ആഷ്ലി ടെല്ലിസ്. എന്നാൽ ഇന്ത്യയെ ലേഖനങ്ങളിലൂടെ വിമർശിക്കുന്ന വ്യക്തിയാണ് ടെല്ലിസ്.
വാഷിങ്ടൺ: യുഎസിലെ ആർക്കൻസോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി. തന്റെ വാഹനത്തിലുണ്ടായിരുന്ന പെർഫ്യൂം കുപ്പിയെ മയക്കുമരുന്നെന്ന് തെറ്റുദ്ധരിച്ച് യുഎസിൽ അറസ്റ്റിലായ കപിൽ രഘുവാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു വാഹന പരിശോധനയ്ക്കിടെ രഘുവിനെ അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു പെര്‍ഫ്യൂമിന്റെ കുപ്പിയാണ് ഇദ്ദേഹത്തിന് കെണിയായത്.



















