Home Posts tagged UDF
Homepage Featured Kerala News

കേരളത്തിലെ യുഡിഎഫ് പ്രചാരണം ചെന്നിത്തല നയിക്കും; തീരുമാനം ഹൈക്കമാൻഡിന്റേത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺ​ഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോ​ഗ്യനെന്ന് ഒരുവിഭാ​ഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാ​ഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ
Homepage Featured Kerala News

കെകെ ശൈലജ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; കോണ്‍ഗ്രസ് നേതൃത്വത്തിനു കനുഗോലുവിന്റെ മുന്നറിയിപ്പ്

മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജ എല്‍ഡിഎഫിന്റെ അനൗദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് നയിക്കുക പിണറായി വിജയന്‍ ആണെങ്കിലും പ്രചാരണ പരിപാടികളില്‍ അത്രത്തോളം പ്രാധാന്യത്തോടെ കെകെ ശൈലജ സജീവമാകും. തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന ശീലം എല്‍ഡിഎഫിനോ സിപിഎമ്മിനോ ഇല്ല. ഇത്തവണയും അങ്ങനെയൊരു പ്രഖ്യാപനം
Homepage Featured Kerala Local News

മലമ്പുഴയിൽ വിഎസിന്റെ പിഎ ആയിരുന്ന എ സുരേഷിനെ മത്സരിക്കാൻ കോൺ​ഗ്രസ് നീക്കം

പാലക്കാട്: മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. അതേസമയം, മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എ സുരേഷ് പറഞ്ഞു. കോൺ​ഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായി. എന്നാൽ, ഇപ്പോഴും
Homepage Featured Kerala News

‘എൽഡിഎഫിന്‍റെ നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമ’; യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ തയ്യാറെന്ന് സാമൂഹ്യ പ്രവർത്തകനായ സണ്ണി എം കപിക്കാട്

കോട്ടയം: കോട്ടയത്തെ വൈക്കം മണ്ഡലത്തിൽ എൽഡിഎഫിനെതിരെ സ്ഥാനാർത്ഥിയായി സാമൂഹ്യ പ്രവർത്തകനായ സണ്ണി എം കപിക്കാട്. എൽഡിഎഫിന്‍റെ നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമയാണെന്നും സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം സ്വീകരിക്കുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുക. 1991 മുതൽ എൽഡിഎഫ് ജയിക്കുന്ന മണ്ഡലത്തിലാണ് സണ്ണി എം കപിക്കാട്
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ; എംഎൽഎ സ്ഥാനത്ത് സംരക്ഷിക്കാനെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ. രാഹുലിനെതിരെ തുടർച്ചയായി ആരോപണങ്ങൾ വരുമ്പോഴും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന നിലയാണ് വിവാദത്തിന് കാരണമാകുന്നത്. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഇന്നും ആവർത്തിച്ചിരുന്നു. എംഎൽഎ സ്ഥാനത്ത് തുടരാൻ സഹായിക്കുകയാണ് കോൺ​ഗ്രസെന്ന് എൽഡിഎഫ്
Homepage Featured Kerala News

വർ​ഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ല; നിലപാട് വ്യക്തമാക്കി പിണറായി വിജയൻ

തിരുവനന്തപുരം: വർ​ഗീയ സംഘടനകളെ എതിർക്കുന്നത് ഹിന്ദുവിനെയോ മുസ്ലിമിനെയോ എതിർക്കലല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തുടർച്ചയായി ജമാ അത്തെ ഇസ്ലാമി യുഡിഎഫ് ബന്ധത്തെ എൽഡിഎഫ് വിമർശിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.വർ​ഗീയതയെ എതിർത്ത് പറയുമ്പോൾ അത് ഏതെങ്കിലും മതവിഭാഗത്തിനെതിരെയല്ല പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Homepage Featured Kerala News

കളമശ്ശേരി തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി യുഡിഎഫ്; ലീ​ഗിൽ നിന്ന് കോൺ​ഗ്രസ് സീറ്റ് വാങ്ങും; പി രാജീവിനെതിരെ ആര്?

കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രം​ഗത്തിറങ്ങുകയാണ് യുഡിഎഫ് പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീ​ഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം
Homepage Featured Kerala News

കോട്ടയം നഗരസഭ; യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി

കോട്ടയം: നഗരസഭയിൽ യുഡിഎഫി ന് മികച്ച വിജയം. UDF – 32LDF – 15NDA – 6 കഴിഞ്ഞ തവണത്തെ 21 സീറ്റുകളിൽ നിന്നാണ് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്. എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു. ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി. കോട്ടയം നഗരസഭ കൗണ്ടിംഗ് പൂർത്തിയായപ്പോൾ UDF:- 1, 2, 8, 28, 37, 17, 33, 12, 13, 14, […]
Homepage Featured Kerala Local News

ട്വന്‍റി20യുടെ കോട്ടയിൽ ഇടിച്ചുകയറി യുഡിഎഫ്; കുന്നത്തുനാടിൽ ഏഴു സീറ്റുകളിലേക്ക് ഒതുങ്ങി

കൊച്ചി: ട്വന്‍റി20 യ്ക്ക് തിരിച്ചടി നൽകി യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. മഴുവന്നൂര്‍ പഞ്ചായത്തിൽ ഏഴു സീറ്റുകളിൽ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റിൽ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന
Homepage Featured Kerala Local News

യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു: 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരുക്ക്

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, പാലക്കാട് വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെയാണ് സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർത്ഥിയും പ്രവർത്തകരും