ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയത്തിൽ റമദാൻ മാസത്തോടനുബന്ധിച്ച് ഇളവ് പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസമായതിനാൽ ജോലിസമയത്തിൽ ദിവസം രണ്ടുമണിക്കൂർ ഇളവ് പ്രഖ്യാപിച്ചത്. ഫ്ലെക്സിബിൾ വർക്ക്’ രീതിയോ ‘റിമോട്ട്
ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്. ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ദുബൈ: യുഎഇയിൽ ഞായറാഴ്ച കനത്തമഴ പെയ്തു. ന്യൂനമർദ്ദം തുടരുന്നതിനാൽ ഇന്നും മഴയും നേരിയ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസും അബുദാബി പൊലീസും പറഞ്ഞു. ചില തീരദേശ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം
ദുബായ്: യുഎഇയിൽ എല്ലാ എയർബസ് എ320 വിമാനങ്ങളിലും സുരക്ഷാ പരിശോധന ആരംഭിച്ചു. ലോകമെമ്പാടുമുള്ള എയർബസ് എ320 വിമാനങ്ങൾക്കായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുറപ്പെടുവിച്ച അടിയന്തര നിർദ്ദേശത്തെത്തുടർന്നാണ് നടപടി. ഏകദേശം 6,000 യാത്രാ വിമാനങ്ങളെ ഈ അപ്‌ഡേറ്റ് ബാധിക്കാൻ സാധ്യതയുണ്ട്. ഈ നിർദ്ദേശത്തിൽ പറഞ്ഞിട്ടുള്ള പരിശോധനകളും അറ്റകുറ്റപ്പണികളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന്
ദുബായ് എയർ ഷോയ്ക്കിടെ അപകടത്തിൽ തകർന്ന തേജസ് വിമാനത്തിന്റെ പൈലറ്റ് ആയിരുന്ന വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും
ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ പിണറായി വിജയൻ യുഎഇ മന്ത്രിയുമായി അബുദബിയിലെ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യുഎഇയിലെ ഇന്ത്യന്‍
ഷാർജ: യുഎഇയിലെ ഷാർജ, ഫുജൈറ എമിറേറ്റുകളിൽ ഭൂചലനം. ഷാർജ നഗരമധ്യത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയും ഫുജൈറയിലെ അൽ റാഷിദിയ മേഖലയിലും റാസ് അൽ ഖൈമയുടെ ചില ഭാഗങ്ങളിലും രണ്ട് -മൂന്ന് സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടങ്ങളിൽ താമസിക്കുന്നവർ അറിയിച്ചു. റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്























