നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ് തവാങ്. മഹാഭാരതത്തിലെ യക്ഷരർ വസിച്ചിരുന്ന സുന്ദര സ്വപ്നഭൂമി. ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട വിസ്മയങ്ങളിൽ ഒന്നാണ് തവാങ്. കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചകൾ അവിടെ നമുക്ക് കാണാൻ കഴിയും. ഉദയ സൂര്യന്റെ നാടായ അരുണാചല്‍ പ്രദേശിൽ
കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ഒരു കൊട്ടാരം വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള കണ്ണാടികള്‍ പതിച്ച ജനാലകളും, ചുവരുകളും. സൂര്യ കിരണങ്ങൾ പതിയുമ്പോൾ കണ്ണിന് മനോഹരമായ കാഴ്ച. നക്ഷത്രങ്ങളെ നോക്കി ഉറങ്ങാൻ ആഗ്രഹിച്ചിരുന്ന തന്റെ രാജ്ഞിയെ പ്രീതിപ്പെടുത്താൻ രാജാവ് മാൻ സിംഗ് നിർമ്മിച്ചതാണ് ഈ കണ്ണാടികളുടെ കൊട്ടാരം. കാരണം പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് രാത്രി കാലങ്ങളിൽ തുറന്ന സ്ഥലങ്ങളിൽ
ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന യുള്ള കണ്ഡ യിലാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആറു മാസത്തോളം മഞ്ഞ് പുതച്ചു നില്‍ക്കുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 4000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കിന്നൗര്‍ മലയിലൂടെ 12 കിലോമീറ്റര്‍ ട്രെക്കിങ് നടത്തിയാല്‍ മാത്രമേ
പാലക്കാട്ടുകാരുടെ സ്വകാര്യ അഹങ്കാരമാണ് അനങ്ങൻമല. നിറഞ്ഞു നിൽക്കുന്ന പച്ചപ്പിന പ്പുറത്തെ കരിമ്പാറക്കൂട്ടം. ദൂരെ നിന്ന് നോക്കിയാൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന അനങ്ങന്‍മലയ്ക്കും കൂനൻ മലയ്ക്കും ഇടയിലായി അരുവിയും വെള്ളച്ചാട്ടവും കാണാം. മനോഹരമായ ഭൂപ്രകൃതി, പാറക്കെട്ടുകൾ, മികച്ച അന്തരീക്ഷം, തണുത്ത കാറ്റ് എന്നിങ്ങനെ സഞ്ചാരികളെ പിടിച്ചുനിർത്തുന്ന പല കാര്യങ്ങളും അനങ്ങാൻ
ഹിമാചൽ പ്രദേശിന്റെ ഹൃദയ ഭാഗത്ത് ഹിമാലയത്തിൽ ഒളിഞ്ഞിരിക്കുന്ന രത്നമാണ് സ്പിറ്റി താഴ്‌വര. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇത് പർവതങ്ങളാൽ ചുറ്റപ്പെട്ട തണുത്ത മരുഭൂമിയാണ്. ലൗഹാൾ, സ്പിറ്റി ജില്ലകളുടെ ഇടയിലായാണ് ഈ താഴ്‌വര. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിറ്റി താഴ്‍വര സ്ഥിതിചെയ്യുന്നത്. ഈ ചെറിയ ഗ്രാമങ്ങളിൽ ഏകദേശം 35 മുതൽ 200 വരെ ആളുകൾ മാത്രമാണ്
കേരളത്തിന്റെ വടക്കേയറ്റ ത്ത് 5500 ഹെക്ടറിൽ പ്രകൃതി ഒളിപ്പിച്ച മറ്റൊരു രാജ്യമാണ് ആറളം. കണ്ണൂർ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള തലശ്ശേരി യിലാണ് ആറളം വന്യജീവി സങ്കേതം. പശ്ചിമ ഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ആറളം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1145 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് കട്ടിബേട്ട. കർണാടക സംസ്ഥാന ത്തിന്റെ ഭാഗമായ
ആനക്കൂട്ടങ്ങളും കടുവയും പുലിയുമെല്ലാം വിലസുന്ന കാട്ടിലൂടെ ഒരു കൂട്ടം വിശ്വാസികൾ. അതും പല മതത്തിൽ പെട്ടവർ അവിടെ മതമില്ല മനുഷ്യർ മാത്രം. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് ഈ യാത്ര. ബാക്കി 363 ദിവസവും ആള്‍പ്പെരുമാറ്റമില്ലാത്ത കൊടുംകാട്. പറഞ്ഞു വരുന്നത് ഗുണ്ടറ ദർഗ്ഗയിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഉറൂസ് നേര്‍ച്ചയെ കുറിച്ചാണ്. കേരള-കർണാടക അതിർത്തിയോടുചേർന്നുള്ള ബൈരക്കുപ്പ
ദൂരെ കോടമഞ്ഞ് പുതഞ്ഞ മലനിരകൾ,കുത്തനെ ഒഴുകുന്ന അരുവികൾ, മഞ്ഞണിഞ്ഞ താഴ്‌വരകൾ, നടക്കുമ്പോള്‍ കൈയ്യകലത്തില്‍ നിന്ന് ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാൻ പറ്റുന്ന ഒരിടം. കേട്ടിട്ട് തെറ്റിദ്ധരിക്കേണ്ട ഇത് കാശ്മീരോ ഹിമാചല്‍പ്രദേശോ അല്ല കേരളത്തിന്റെ സ്വന്തം കാശ്മീര്‍ എന്ന് വിളിക്കുന്ന കാന്തല്ലൂർ ആണ്. ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ്
കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയുടെ തീരത്തെ ഒരു ചെറിയ പട്ടണമാണ് ഭീമേശ്വരി. ബാംഗ്ലൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി സാഹസികതയ്ക്കും പ്രകൃതി സ്നേഹികൾക്കും പ്രിയപ്പെട്ട ഇടമാണ്. മേക്കേദാട്ടു, ശിവനസമുദ്ര വെള്ളച്ചാട്ടങ്ങൾക്കിടയിലാണ് ഭീമേശ്വരി എന്ന പട്ടണം സ്ഥിതി ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ വനങ്ങളാൽ ചുറ്റപ്പെട്ടതും കുത്തനെയുള്ള താഴ്‌വരകൾക്കിടയിൽ