ഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 600 കോടി അധിക വരുമാനം പ്രതീക്ഷിച്ചാണ് റെയിൽവേ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുന്നത്. പുതിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്കാണ് വില വർധനവ് ബാധകമാകുക.

















