ബിലാസ്പുർ: ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ലോക്കൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് ജയറാം നഗർ സ്റ്റേഷന് സമീപമായിരുന്നു അപകടം. നിരവധി പേർ മരിച്ചതായാണ് വിവരം. കുറഞ്ഞത് 6 പേരെങ്കിലും മരിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 4 മണിയോടെയായിരുന്നു അപകടം.

















