തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് തുടങ്ങിയ
തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അംഗങ്ങൾ ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്തി, ഭരണവും പിടിച്ചെന്ന് മുഖ്യമന്ത്രി. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയുമായി സഹകരിച്ചതുമായി
തൃശൂർ: മൂന്നുമാസമായി അവശനിലയിലായിരുന്ന ഹൃഷിരാജ് എന്ന കടുവയെ കൂട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന കടുവയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഭക്ഷണവും മരുന്നും നേരിട്ട് വായിൽ വെച്ചുകൊടുത്തായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പത്തു വർഷം മുമ്പ് വയനാട്ടിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ ഉൾപ്പെടുന്ന കാട്ടികുളത്തു വെച്ചു പിടികൂടിയ കടുവയായിരുന്നു ഹൃഷിരാജ്.



















