തിരുവനന്തപുരം: കെ ജയകുമാർ ഇരട്ടപ്പദവി വഹിക്കുന്നുവെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ബി അശോക് ഐഎഎസ് ഹർജി നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ(IMG) ഡയറക്ടറായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും മുൻ സെക്രട്ടറി എസ് ജയശ്രീക്കും ഇന്ന് നിർണായകം. കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് നേരത്തേ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ശബരിമല മുൻ സെക്രട്ടറിയെന്ന നിലയിൽ
പത്തനംതിട്ട: ശബരിമലയിൽ പായസവും പപ്പടവുമുൾപ്പെടെയുള്ള സദ്യയൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. നേരത്തെ ഉച്ചയ്ക്ക് മെനുവിൽ ഉണ്ടായിരുന്നത് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്നാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയകുമാർ. നല്ല ഭക്ഷണം നൽകാൻ ഭക്തന്മാർ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിൽ. സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ച എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാർ കോന്നിയിലെ മുൻ എഎൽഎയായിരുന്നു. 2019-ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ
പത്തനംതിട്ട: ശബരിമലയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ഹാജരായത്. 2019ൽ സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം പ്രസിഡന്റായിരുന്നു എ പത്മകുമാർ. ഇന്നലെ വൈകുന്നേരത്തോടെയാണ് ചോദ്യം ചെയ്യലിന് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചതെന്നാണ് വിവരം. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സെക്രട്ടറിയേറ്റില്‍ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ടയില്‍
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് സിപിഎം തീരുമാനം. സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങൾ പാർട്ടി കണക്കിലെടത്തതായാണ് വിവരം. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടിനല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തേ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് സിപിഎം പുന:പരിശോധിക്കുന്നത്.
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് പങ്കെന്ന് വിഡി സതീശൻ പറഞ്ഞു. വിശ്വാസസംരക്ഷണ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പന്തളത്ത് സംസാരിക്കുകയായിരുന്നു സതീശൻ. അതേസമയം കെപിസിസി പുന:സംഘടനയിൽ സമവായത്തിലെത്താൻ വൈകിയതിനാൽ ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ പരിപാടി തുടങ്ങിയിട്ടും പന്തളത്തെത്തിയില്ല. തിരുവാഭരണം കമ്മീഷണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് രണ്ടാമതും
























