Home Posts tagged THALASSERI FAST TRACK COURT
Kerala Lead News News

പാലത്തായി പീഡനക്കേസ്; പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെയാണ് പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സ്കൂൾ മാനേജ്മെന്റിന് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.