നമ്മളിൽ പലർക്കും, ഒരു കപ്പ് ചായ ഇല്ലാതെ രാവിലെ ഉറക്കം ഉണരുക ബുദ്ധിമുട്ടാണ്. പലരും ഒരു കപ്പ് ചായ കുടിച്ചാണ് കിടക്കയിൽനിന്നും എഴുന്നേൽക്കാറുള്ളത്. മലയാളികളുടെ ജീവിതത്തിൽ ചായയ്ക്ക് അത്രയധികം സ്ഥാനമുണ്ട്. ചായ മികച്ചൊരു പാനീയമായി തോന്നിയേക്കാം, പക്ഷേ അത് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത്