Home Posts tagged Tamilnadu
Homepage Featured India News

TAPS പ്രഖ്യാപിച്ച് തമിഴ്നാട്; കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിൽ മാറ്റം, ജീവനക്കാർക്ക് ആശ്വാസം

ചെന്നൈ: തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം(TAPS) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. പദ്ധതി പ്രകാരം തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകും. ഏറെക്കുറെ പഴയ പെൻഷൻ സമ്പ്രദായത്തിന്റെ (ഓൾഡ് പെൻഷൻ സ്കീം)
India News

ചെന്നൈയിൽ കനത്ത മഴ; കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിൽ കനത്ത മഴ. കൊച്ചിയിലേക്കുള്ളതടക്കം ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 ഓളം വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായതും ജനങ്ങളെ വലച്ചു. ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടർന്നു. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ
Homepage Featured Kerala News

സെയ്നാർ ചുഴലിക്കാറ്റ്; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ ഇന്തോനേഷ്യയ്ക്കും മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ ഇന്തോനേഷ്യൻ തീരം കടന്നു. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചിരുന്ന സെയ്നാർ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ വീശിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക്
Homepage Featured India News

രാഷ്ട്രപതിക്കും ​ഗവർണർക്കും സമയപരിധി വേണ്ട; രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി

ഡൽഹി: രാഷ്ട്രപതിക്കും ​ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടം​ഗ ബെഞ്ചിന്റെ വിധി തള്ളി ഭരണഘടനാബെഞ്ച്. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരി​ഗണിച്ചാണ് വിധി. ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവന്നതോടെ മൂന്നുമാസത്തിനു ശേഷവും ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സാധിക്കും. ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ചായിരുന്നു
India News

രാഷ്ട്രപതിയുടെ റഫറൻസ്; 14 ചോദ്യങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി ഇന്ന്

ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. രാഷ്ട്രപതി ദ്രൗപതി മുർമു ഉന്നയിച്ച 14 ചോദ്യങ്ങളുമായി ബന്ധപ്പെട്ടതാണ് വിധി. തന്റെ പ്രത്യേക അധികാരം ഉപയോ​ഗിച്ചായിരുന്നു നേരത്തേ ദ്രൗപതി മുർമു സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളിൽ
Homepage Featured India News

മുല്ലപ്പെരിയാർ സുരക്ഷിതം; അണക്കെട്ടിന്റെ ഘടനയടക്കം പരിശോധിച്ച് ദേശീയ അതോറിറ്റി

തേനി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനയടക്കം പരിശോധിച്ചതായും സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. നാലാമത്തെ മേൽനോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അനിൽ ജയിൻ. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്‌നാടും കേരളവും തമ്മിലുള്ള നിരവധി പ്രശ്‌നങ്ങൾ കൂടിക്കാഴ്ചയിൽ
Homepage Featured Kerala News

കേരളം പിഴ ചുമത്തുന്നു; അന്തഃസംസ്ഥാന സര്‍വീസുകൾക്ക് പ്രത്യേക പെര്‍മിറ്റ് സംവിധാനം വേണം: തമിഴ്നാട്ടിലെ ഓംനി ബസ് ഉടമകൾ

ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത്