ഡൽഹി: പീരുമേട് തെരഞ്ഞെടുപ്പ് കേസിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമൻ അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ നടത്തിയ ആക്രമണ ശ്രമത്തിൽ തീരെ കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. അങ്ങനെയൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചത് ദൈവമാണെന്നും തനിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതമുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും രാകേഷ് വ്യക്തമാക്കി. പ്രധാനമന്ത്രി
ഡൽഹി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന എംഎൽഎ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദിയാക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും സുപ്രീം കോടതി വിമർശിച്ചു. ഇടപാട് മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണെന്ന പരാമർശത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. എക്സാലോജിക്
ഡൽഹി: വോട്ടർ പട്ടികയിൽ ഒന്നിലധികം വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഒന്നിലധികം ഇടങ്ങളിൽ വോട്ടുണ്ടെന്ന കാരണത്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചാൽ തള്ളരുതെന്ന് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ ഇറക്കിയിരുന്നു. ഇതു സംസ്ഥാനത്തിന്റെ തന്നെ നിയമത്തിനെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ത പഞ്ചായത്തുകളിലും
ഡൽഹി: പടക്കങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുന്നത് പ്രായോഗികമല്ല, നിയന്ത്രണമാണ് ആവശ്യമെന്ന് സുപ്രീംകോടതി. പൂർണ്ണമായും നിരോധിച്ചാൽ അത് ഈ മേഖല മാഫിയകൾക്കു തുറന്നു കൊടുക്കലാകും എന്നും കോടതി നിരീക്ഷിച്ചു. ഡൽഹി എൻസിആർ പ്രദേശത്തെ പടക്കങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. മേഖലയിൽ അംഗീകൃത നിർമ്മാതാക്കൾക്ക് പടക്ക നിർമ്മാണത്തിന് സുപ്രീം കോടതി അനുമതി നൽകിയ കോടതി
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. കർണാടക സ്വദേശിയായ ഡി ശിൽപയെ
ന്യൂഡൽഹി: ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത പക്ഷം വായ്പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ ഉപയോഗപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. എസ്ബിഐയും തന്യ എനർജി എന്റർപ്രൈസും തമ്മിലുള്ള കേസിലാണ് കോടതിയുടെ നിർണായക
ന്യൂഡൽഹി: ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി കാരണക്കാരായവരുടെ അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം. ഡൽഹി കൂടാതെ രാജസ്ഥാൻ, ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ കേരളത്തിന്റെ വാദം സുപ്രീംകോടതിയിൽ പൂർത്തിയായി. ഗവർണർ ജനങ്ങളോട് ബാധ്യസ്ഥനാണെന്നും, എതിരാളിയല്ലെന്നും കേരളം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നിയമനിർമ്മാണ സഭയുടെ ഭാഗമായ ഗവർണർ, പാസാകുന്ന ബില്ലുകളുടെ സ്വഭാവം കൃത്യമായി അറിയാമെന്നും, ശത്രുത മനോഭാവത്തിലല്ല പ്രവർത്തിക്കേണ്ടതെന്നും സംസ്ഥാനം വാദത്തിൽ വ്യക്തമാക്കി. ഗവർണർ ജനങ്ങളുടെ ഇച്ഛയും രാജ്യഘടനാ
ബീഹാർ വോട്ടർപട്ടിക പരിഷ്കരണം: ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി: ബീഹാർ കരട് വോട്ടർപട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്ന രേഖകളിൽ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശവുമായി സുപ്രീംകോടതി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാനും നിർദ്ദേശം നൽകി. സമർപ്പിക്കുന്ന ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം ബീഹാറിൽ ആധാർ ഒരു രേഖയായി


























