Home Posts tagged Supreme Court
Homepage Featured India News

ശബരിമലയിലെ സ്ത്രീ പ്രവേശനം; 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി, മാർച്ച് 14ന് മുമ്പായി കക്ഷികളോട് നിലപാട് വ്യക്തമാക്കാനും നിർദേശം

ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന 2018 ലെ വിധി പുന:പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പായി തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രായഭേദമന്യേ
Homepage Featured Kerala News

SNDP യോ​ഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: യോ​ഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് SNDP അം​ഗങ്ങളായ വി വിജയകുമാർ, ധർമ്മരാജൻ എന്നിവർ സുപ്രീംകോടതിയിൽ ഹർജി നൽകി. പ്രാതിനിധ്യ വോട്ടവകാശം പുനഃസ്ഥാപിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെയാണ് ഇവർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. അഭിഭാഷകരായ ജെയിംസ് പി തോമസ്, എ കാർത്തിക് എന്നിവരാണ് ഹർജി കോടതിയിൽ സമർപ്പിച്ചത്. എല്ലാ അംഗങ്ങള്‍ക്കും
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി; കേസിൽ മൂന്ന് പേരുടെ പങ്ക് സ്ഥിരീകരിച്ചെന്ന് എസ്ഐടി

ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നതിനിടെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ​ഗോവർദ്ധന്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ
Homepage Featured India News

പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കുന്നു; ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെടില്ല

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ആവശ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരെഞ്ഞെടുപ്പ് ഫലം റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമെങ്കിൽ മാതൃക പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹർജിക്കാർക്ക് പാറ്റ്ന ഹൈക്കോടതിയെ സമീപിക്കാമെന്നും
Homepage Featured India News

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 1955 ലെ ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പ് പ്രകാരം വിവാഹം കഴിച്ച ഒരാൾക്ക് വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം കഴിക്കാനാകില്ലെന്നത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഒരു വനിത
Homepage Featured Kerala News

‘ശിക്ഷ അനുഭവിക്കാൻ പ്രതി ജീവനോടെ വേണം’; ടിപി വധക്കേസ് പ്രതിക്ക് വൃക്കമാറ്റിവയ്ക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കോടതി നിർദേശം

ഡൽഹി: ടി.പി വധക്കേസ് പ്രതിക്ക് വൃക്കമാറ്റിവയ്ക്കാൻ മെഡിക്കൽ ബോർഡിന് രൂപീകരിക്കാൻ കോടതി നിർദേശം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് കെ.കെ
Homepage Featured Kerala News

കേരളത്തിലെ എസ്ഐആർ; കരട് വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകളിലടക്കം പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്

ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി നീട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം 22 വരെയായിരുന്നു എസ്ഐആര്‍ കരട്
India Lead News News

നിലമ്പൂരിലെ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച സംഭവം; കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി നൂറുൽ ഇസ്​ലാം സാംസ്കാരിക സംഘം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ചോദ്യം. നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ ആകുമെന്ന് സുപ്രീം കോടതി ചോദിച്ചു.
Homepage Featured India News

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർഖാലിദിനും ഷര്‍ജീൽ ഇമാമിനും ജാമ്യമില്ല

ഡൽഹി: ഡൽഹി കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ ഉമർ ഖാലിദടക്കമുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഉമര്‍ ഖാലിദിനും ഷര്‍ജീൽ ഇമാമിനും സുപ്രീംകോടതി ജാമ്യം അനുവദിച്ചില്ല. ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സുപ്രീംകോടതി വിധി. ഉമർഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ
Homepage Featured India News

ഉന്നാവോ ബലാത്സംഗ കേസ്: ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ