വർക്കല: പാപനാശം തീരത്ത് വിദേശ വനിതയെ തെരുവ് നായകൾ ആക്രമിച്ചു. ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് വർക്കലയിൽ തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പാപനാശം തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് രണ്ട് തെരുവുനായ്ക്കൾ സമീപത്തെത്തി വിദേശ വനിതയെ ആക്രമിച്ചത്. ഇവരുടെ ഇടതുകാൽ മുട്ടിന് മുകളിലാണ് കടിയേറ്റത്.

















