കൊച്ചി: എറണാകുളം കണ്ടനാടുള്ള ‘പാലാഴി’ എന്ന വീടിന് സമീപം മലയാളത്തിന്റെ ശ്രീനിക്ക് അന്ത്യവിശ്രമം. കാലാതീതമായ ഒരുപിടി കഥാപാത്രങ്ങൾ തങ്ങൾക്കു സമ്മാനിച്ച ശ്രീനിവാസനെ ഒരുനോക്കു കാണാനെത്തിയ ജനസഹസ്രങ്ങളെ സാക്ഷിയാക്കി ശ്രീനിവാസന്റെ ഭൗതികശരീരം ഞായറാഴ്ച 12 മണിയോടെ സംസ്കരിച്ചു. ഔദ്യോഗിക
ശ്രീനിയുടെ തിരക്കഥയിൽ വിരിഞ്ഞ വരവേൽപ് സിനിമയെ എബി വാജ്പേയി പുകഴ്ത്തിയിരുന്നു മലയാള സിനിമയുടെ ചരിത്രത്തെ ‘ശ്രീനിവാസന് മുൻപും പിൻപും’ എന്ന് രേഖപ്പെടുത്താവുന്നതാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിലെ പൊള്ളത്തരങ്ങളെയും രാഷ്ട്രീയത്തിലെ കാപട്യങ്ങളെയും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും അവതരിപ്പിച്ച മറ്റൊരു പ്രതിഭ മലയാളത്തിലില്ല. ഗൗരവമേറിയ സാമൂഹിക വിഷയങ്ങളെ
ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമ മേഖലയില്‍ കൈവച്ച മേഖലകളിലെല്ലാം ശ്രീനി താരമായി. സിനിമയില്‍ ഊഷ്മളമായ ഒട്ടേറെ സൗഹൃദങ്ങളും ശ്രീനിവാസനു ഉണ്ടായിരുന്നു. തന്റെ രജിസ്റ്റര്‍ വിവാഹം നടക്കാന്‍ വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും സാമ്പത്തികമായി സഹായിച്ച സംഭവം പഴയൊരു അഭിമുഖത്തില്‍ ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.



















