കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എസ്ഐടിയുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അടങ്ങുന്ന റിപ്പോർട്ട് എസ്പി ശശിധരൻ ആണ് കോടതിയിൽ നേരിട്ടെത്തി സമർപ്പിക്കുക. ഡിസംബർ മൂന്നിനായിരുന്നു ഹൈക്കോടതി ശബരിമലയിലെ സ്വർണക്കടത്തുമായി
ബെംഗളൂരു: ‘വോട്ട് ചോരി’ കേസിൽ കർണാടകയിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ എന്നയാളെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.


















