ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധം എസ്ഐടി അന്വേഷിക്കുന്നു. നടൻ ജയറാമിനെ അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി ചോദ്യം ചെയ്തു. നിരവധി തവണ ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ല എന്നാണ്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും.
ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി. എസ്ഐടിക്ക് ലഭിച്ച വിഎസ്എസ്സിയുടെ സങ്കീര്ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് വ്യക്തതവരുത്തുകയാണ് എസ്ഐടി. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്ത് പുതുക്കിയ പാളികളിലെ സ്വർണത്തിന്റെ അളവിലുണ്ടായ കുറവും കാലപ്പഴക്കവും
പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം എസ്ഐടി സ്പീക്കറെ രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. അതേസമയം ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് കൊണ്ടുപോയി. ജനങ്ങളുടെ വലിയ പ്രതിഷേധമാണ് ആശുപത്രിയിലും മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിലും ജയിലിനുമുന്നിലും രാഹുലിനെതിരെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺഗ്രസ് നിലപാട് വിവാദത്തിൽ. രാഹുലിനെതിരെ തുടർച്ചയായി ആരോപണങ്ങൾ വരുമ്പോഴും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന നിലയാണ് വിവാദത്തിന് കാരണമാകുന്നത്. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഇന്നും ആവർത്തിച്ചിരുന്നു. എംഎൽഎ സ്ഥാനത്ത് തുടരാൻ സഹായിക്കുകയാണ് കോൺഗ്രസെന്ന് എൽഡിഎഫ്
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദ്വാരപാലക ശിൽപ്പവും കട്ടിളപ്പടിയും പുറത്തെത്തിച്ച് സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമെന്നാണ് എസ്ഐടിയുടെ റിപ്പോർട്ട്. തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എസ്ഐടിയുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അടങ്ങുന്ന റിപ്പോർട്ട് എസ്പി ശശിധരൻ ആണ് കോടതിയിൽ നേരിട്ടെത്തി സമർപ്പിക്കുക. ഡിസംബർ മൂന്നിനായിരുന്നു ഹൈക്കോടതി ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അവസാനം പരിഗണിച്ചത്. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി
തിരുവനന്തപുരം: ശബരിമലയിൽ എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന. ഗോവർധൻ എന്നയാളുടെ സ്വർണക്കടയിൽ സ്വർണം എത്തിയത് വരെയുള്ള വിവരങ്ങൾ പൊലീസിനു ലഭ്യമാണ്. എന്നാൽ അവിടെ നിന്ന് സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താനാണ് ഇപ്പോൾ എസ്ഐടി ശ്രമിക്കുന്നത്. പങ്കജ് ഭണ്ഡാരി സിഇഒ ആയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വേർതിരിച്ച സ്വർണം ഗോവർധന്റെ സ്വർണക്കടയിൽ വിറ്റെന്ന് എസ്ഐടി
പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര് മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ


























