റിയാദ്: സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സൗദി കാബിനറ്റ് അംഗം കൂടിയായ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായാണ് അജിത് ഡോവൽ ചർച്ച നടത്തിയത്. സൗദിയുമായുള്ള നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കുന്നതിനാണ്
റിയാദ്: സൗദി അറേബ്യയിൽ രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. അതിർത്തിയിൽ നടന്ന കർശന പരിശോധനയ്ക്കിടെയാണ് ലഹരിഗുളികകൾ പിടികൂടിയത്. സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ അൽ-റബൂഅ സെക്ടറിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ലഹരിവേട്ടയിൽ വിൽപനക്ക് നിയന്ത്രണമുള്ള 187,800-ലധികം മെഡിക്കൽ ലഹരിഗുളികകളും മയക്കുമരുന്നായ 9,600-ലധികം ആംഫെറ്റാമിൻ ഗുളികകളും
റിയാദ്: സൗദിയിൽ മാർക്കറ്റിങ്, സെയിൽസ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ ഉത്തരവ് ജനുവരി 19 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക. മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ
റിയാദ്: സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രിയായ ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. മന്ത്രാലയം ഓപ്പറേഷൻസ് വിഭാഗം സഹമന്ത്രി ആയിരുന്നു അൽഖഹ്താനി. അദ്ദേഹത്തിനായുള്ള മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ നടന്നു. സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ്
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം. ശക്തി കുറഞ്ഞ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സൗദി സമയം പുലർച്ചെ 1.11നാണ് ഭൂചലനം രേഖപ്പെടുത്തിയത്. സൗദിയിലെ ഹറദിന്‍റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലായിരുന്നു ഭൂചലനത്തിന്‍റെ തുടക്കം. 50 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത് നാഷണൽ സീസ്മിക്
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സൗദി
റിയാദ്: മദ്യനിരോധന നിയമങ്ങളില്‍ വീണ്ടും നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ. മുസ്ലിങ്ങളല്ലാത്ത, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്ക് ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. മുൻകാലങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് ഇപ്പോള്‍
സൗദി നിക്ഷേപസംഗമം: നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേതെന്ന് എം.എ. യൂസഫലി
റിയാദ് : ആഗോള കമ്പനികളുടെയും നിക്ഷേപകരുടെയും സാന്നിദ്ധ്യവും പുതിയ നിക്ഷേപസാധ്യതകളും കൊണ്ട് ചർച്ചയാവുകയാണ് റിയാദിൽ നടക്കുന്ന ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. മാറുന്ന നിക്ഷേപസാധ്യകളും, സാങ്കേതിക മുന്നേറ്റങ്ങളും, ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങളും ഉൾപ്പടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ പാനൽ സെഷനുകളിൽ ചർച്ചയായി. നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന
റിയാദ്: ഇത്തവണത്തെ ഏഷ്യൻ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് സൗദിയിൽ നടത്തും. ചാമ്പ്യൻഷിപ്പിൽ 40 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സൗദി സൈക്ലിംഗ് ഫെഡറേഷൻ വ്യക്തമാക്കി. 2026 ഫെബ്രുവരി രണ്ട് മുതൽ 13 വരെ ഖസിം മേഖലയിലാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. 1500ലധികം പുരുഷ, വനിതാ അത്‌ലറ്റുകൾ പങ്കെടുക്കും. ഉയർന്ന അന്താരാഷ്ട്ര സാങ്കേതിക സവിശേഷതകൾ പാലിച്ചുകൊണ്ട് സജ്ജീകരിച്ച റോഡുകളിൽ പുരുഷ, യുവ, വനിതാ,
റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം സ്വന്തമാക്കിയത്. വെബ്, ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഹ്യൂമൻ ചാറ്റ് ആപ്പ് നിലവിൽ


























