ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരിനായി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം തയ്യാര്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്കു അടുത്തെത്തും. വയറുവേദനയും പനിയും മൂലം നമീബിയയ്‌ക്കെതിരെ കളിക്കാതിരുന്ന
ട്വന്റി 20 ലോകകപ്പില്‍ കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യയുടെ ആദ്യ കളിയില്‍ ബെഞ്ചിലിരുന്ന സഞ്ജുവിനു നാളെ നടക്കുന്ന നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ആദ്യ ലോകകപ്പ് മത്സരമായിരിക്കും ഇത്. 2024 ലോകകപ്പില്‍ സഞ്ജു ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
2024 ആവര്‍ത്തിച്ചു ! ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇത്തവണയും മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് സഞ്ജുവിനു തിരിച്ചടിയായത്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനു ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ചു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ ഇറങ്ങിയപ്പോള്‍ തിലക് വര്‍മ
ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കി സന്നാഹ മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരം ബെഞ്ചില്‍ ഇരുന്ന് കണ്ടു. ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനാണ് സഞ്ജുവിനു പകരം
ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പ്രതീക്ഷിച്ചിരിക്കുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് അഗ്നിപരീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ സഞ്ജു കളിക്കും. കേവലം സന്നാഹ മത്സരത്തിനും അപ്പുറം സഞ്ജുവിന്റെ നിലനില്‍പ്പ് തന്നെ തീരുമാനിക്കപ്പെടുന്ന മത്സരമായിരിക്കും ഇത്. ഇന്ന് നവി മുംബൈയിലെ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക
മുംബൈ: ടി-20 ലോകകപ്പിന് മുമ്പ് ഫോമിലെത്താൻ സഞ്ജുവിന് ഒരവസരം കൂടി. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് താരത്തിന് ഓപ്പണറായി ഇറങ്ങാൻ അവസരമൊരുങ്ങുന്നത്. ഇന്ത്യ ന്യൂസിലൻഡ് ടി-20 പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് ആകെ 46 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 24 റണ്‍സാണ് പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന
തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാകുന്നു എന്ന് തോന്നിയ പരമ്പര, എന്നാല്‍ പ്രകടനം കൊണ്ട് അതിനു അടിവരയിടാന്‍ മലയാളി താരത്തിനു സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു അഞ്ച് കളികളിലും ഓപ്പണറായി. അവസരം കിട്ടിയില്ലെന്ന പരാതിയോ വിമര്‍ശനമോ ഇനി ഉന്നയിക്കാന്‍ പറ്റില്ല. ഇതോടെ ട്വന്റി 20 ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനം ചോദ്യം
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ന് രാത്രി ഏഴ് മണിക്ക് ആംഭിക്കും. അഞ്ചുമത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ആദ്യ മൂന്നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാലാം മത്സരത്തിൽ ന്യൂസിലൻഡ് വമ്പൻ ജയംനേടി. പരമ്പരയിലെ അഞ്ചാമത്തെ മത്സരം ഇന്ന് രാത്രി ഏഴ് മണിയോടെ ആരംഭിക്കുമ്പോൾ ഹോം
ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണിനു വഴികള്‍ കടുപ്പമാകുന്നു. ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു ഭാഗമാണെങ്കിലും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മോശം പ്രകടനം താരത്തിനു തിരിച്ചടിയായേക്കും. ലോകകപ്പ് പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകാന്‍ സാധ്യതയില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പ് പ്ലേയിങ് ഇലവനെ തീരുമാനിക്കുക.
ആരാധകരെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസിലന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് താരം പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിനു സാധിച്ചില്ല. മൂന്ന് ഫോറും ഒരു സിക്‌സുമായി സഞ്ജു വിശാഖപട്ടണത്ത് ഇന്ത്യക്കു പ്രതീക്ഷ സമ്മാനിച്ചതായിരുന്നു. എന്നാല്‍ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ക്ലീന്‍

























