തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹത തുടരുന്നു. 2019 ൽ ശബരിമലയിൽ നിന്ന് തങ്ങളുടെ പക്കൽ എത്തിച്ചത് ചെമ്പു പാളികൾ ആയിരുന്നെന്ന് സ്വർണ്ണം പൂശാൻ കരാർ ഏറ്റെടുത്ത സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കി. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍
കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ വഴിത്തിരിവ്. 2019ൽ സ്വർണ്ണപ്പാളി ബെംഗളൂരുവിൽ എത്തിച്ചുവെന്ന് വിജിലൻസ്. ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. ക്ഷേത്രം ഭാരവാഹികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വ്യവസായി വിജയ് മല്യ സമർപ്പിച്ച സ്വർണത്തിന്റെ ശരിയായ തൂക്കം കണ്ടെത്താൻ ഇതുവരെ വിജിലൻസിന് സാധിച്ചട്ടില്ല.
ശബരിമല പീഠ വിവാദം: സ്പോൺസർ ആളുകളെ വിഡ്ഢികളാക്കി, ഗൂഢാലോചനയെന്ന് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും. ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഢികളാക്കുകയാണെന്നും പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായെന്നുമാണ് മന്ത്രിയുടെ വിമർശനം. സ്വർണപീഠം കയ്യിലുണ്ടായിട്ടും ദേവസ്വം ബോർഡിനെ
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 2021 മുതൽ സ്വർണ്ണപീഠത്തിന്റെ സ്ഥിതിയെ കുറിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച ഈ പീഠം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ സ്വർണ്ണപീഠം ഇപ്പോൾ തിരുവനന്തപുരം സ്ട്രോങ്ങ് റൂമിലേക്ക്
പമ്പ: ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമലയ്ക്കൊപ്പം തന്നെ പമ്പ, നിലയ്ക്കൽ, പരമ്പരാഗത പാത എന്നിവയുടെ സമഗ്രവികസനമാണ് മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നീക്കുന്നതെന്നാണ് അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ
പമ്പ: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. “ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട.
കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി
ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്; പുനഃപരിശോധനാ ഹർജി നൽകും
പത്തനംതിട്ട: അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി
പത്തനംതിട്ട: ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടി, ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണ പാളി എത്രയും വേഗം തിരിച്ചെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പൂശിയ പാളിയാണ് നന്നാക്കാൻ എന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടു പോയത്. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ ഇതിന്റെ പേരിൽ വിമർശിച്ചിരുന്നു. കോടതിയുടെ
























