Home Posts tagged Sabarimala (Page 6)
Homepage Featured Kerala News

സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ പരിഹാരം കാണും, കൂടുതൽ ജാഗ്രതയുണ്ടാകും: നിയുക്ത മേൽശാന്തിമാർ

ശബരിമല: സംഭവിച്ച അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക എന്നും നിയുക്ത മേൽശാന്തിമാർ. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെയും
Homepage Featured India News

ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിൽ; നിയമവിരുദ്ധമായി കസ്റ്റടിയിലെടുത്തെന്ന് അഭിഭാഷകൻ

പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കസ്റ്റഡിയിലെടുക്കുന്നതിനുള്ള യാതൊരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും അഭിഭാഷകൻ ശാസ്തമം​ഗലം അജിത് ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിലാണെന്നും കുടുംബത്തിലുള്ളവർക്കോ തനിക്കോ ഇയാൾ എവിടെയെന്നത്
Homepage Featured Kerala News

സ്വർണപ്പാളി വിവാദം; നിർണായക ഉത്തരവുകളുമായി ഹൈക്കോടതി

എറണാകുളം: സ്വർണപ്പാളി വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ആറാഴ്ച്ചയ്ക്കകം എസ്ഐടി അന്തിമ റിപ്പോർട്ട് നൽകണം. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പരോ​ഗതി സംബന്ധിച്ച് റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി കേസിൽ കക്ഷി ചേരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം 474 ​ഗ്രാം സ്വർണത്തിന്റെ ക്രമക്കേടുണ്ടായതായി കോടതി നിരീക്ഷിച്ചു. വിഷയം എഫ്ഐആർ ഇട്ട് അന്വേഷിക്കണം.
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിഷയം; കൂടുതൽ നടപടി, മണ്ഡലകാലത്തിനു മുമ്പ് വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. വിജിലൻസ് റിപ്പോർട്ട് ഈയാഴ്ച്ച കോടതിയിൽ സമർപ്പിക്കുമെന്നും മുൻ ശബരിമല അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇപ്പോഴുണ്ടായത് പ്രാഥമിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി
Homepage Featured Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണ വിവാ​ദത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവ നവീകരണത്തിനായി നൽകുന്ന സമയത്ത് താൻ അവിടെ കമ്മീഷണറുടെയോ പ്രസിഡൻ്റിന്റെയോ സ്ഥാനം വഹിച്ചിരുന്നില്ല എന്നും
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിവാദം: 2019 ന് മുമ്പുള്ളതല്ല ഇപ്പോഴുള്ളത്, നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമലയിൽ 2019 ന് മുമ്പുണ്ടായ സ്വർണപ്പാളികളല്ല ദ്വാരപാലക ശിൽപ്പങ്ങളിൽ നിലവിലുള്ളതെന്ന നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ദ്വാരപാലക ശിൽപ്പങ്ങളുടെ മുമ്പുണ്ടായിരുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് വിജിലൻസ് കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്കായി വിജിലൻസ് ശാസ്ത്രീയ പരിശോധനകൾ നടത്തും. 2019 ൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ചെമ്പായിരുന്നു എന്നാണ്
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ലീൻ ചിറ്റ് നൽകിയില്ല, മൊഴികളിൽ ദുരൂഹതയെന്ന് വിജിലൻസ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ ദേവസ്വം വിജിലൻസ് വിശദ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം സംഭവത്തിൽ സ്‌പോൺസറുടെയും ഉദ്യോ​ഗസ്ഥരുടെയും കൂട്ടുകെട്ടിൽ ​ഗൂഢാലോചന ഉണ്ടായെന്നാണ് നിഗമനം. അന്വേഷണത്തിൽ ഉദ്യോ​ഗസ്ഥർ
Kerala Lead News News

സ്വർണ്ണപ്പാളി എങ്ങനെ ചെമ്പായി? ​ഗൂഢാലോചന നടന്നതായി രഹസ്യാന്വേഷണ വിഭാ​ഗം

പത്തനംതിട്ട: വർഷങ്ങളായി സ്വർണം പൂശിയിരുന്ന ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ ചെമ്പാക്കാൻ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗൂഢാലോചന നടന്നതായി സംശയം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ദേവസ്വം ബോർഡിൽ ഇത്തരമൊരു ഗൂഢാലോചന നടന്നിരിക്കാം എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്. 2019 ൽ നിറം മങ്ങിയെന്ന് പറഞ്ഞ് നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ കിട്ടിയത് ചെമ്പുപാളികളാണ്
Homepage Featured Kerala News

പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമെന്ന് കരുതി; ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല, സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ജയറാം

ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിവാദം: ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരു സ്വദേശിയായ ഗോവർദ്ധനാണ് പുതിയ വാതിൽ