Home Posts tagged Sabarimala News
Homepage Featured Kerala Local News

ശബരിമല: മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകുന്നേരം അഞ്ചു മണി മുതൽ

ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (ഡിസംബർ 11) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി
Homepage Featured Kerala Local News

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം: ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്; വന്യജീവി ആക്രമണ ഭീഷണി, അപകട സാധ്യത

ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച
Homepage Featured Kerala Local News

ശബരിമല സ്വര്‍ണക്കൊള്ള: നാളെ എസ്ഐടിക്ക് മൊഴി നല്‍കും: രമേശ് ചെന്നിത്തല

ആലപ്പുഴ: അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നും നാളെ എസ്ഐടിക്ക് മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല. നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി. അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം
Homepage Featured Kerala News

ട്രാക്ടർ റോഡുകളിൽ വിരിവെക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി സന്നിധാനം എഡിഎം

പത്തനംതിട്ട: സന്നിധാനത്തും പരിസരത്തുമുള്ള ട്രാക്ടർ റോഡുകളിൽ ഭക്തർ വിരിവെക്കുന്നത് ഒഴിവാക്കണമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ്. നായർ നിർദ്ദേശിച്ചു. രാത്രികാലങ്ങളിൽ ഈ റോഡുകളിലൂടെയുള്ള ട്രാക്ടർ ഗതാഗതം സജീവമായതിനാൽ ഈ വഴികളിലെ വിശ്രമം അപകടങ്ങൾക്ക് കാരണമായേക്കാം. കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന തീർത്ഥാടക സംഘങ്ങൾ അപകടസാധ്യതയുള്ള ഇത്തരം പാതകളിൽ വിശ്രമിക്കുന്നത് വലിയ
Homepage Featured Kerala News

ശബരിമലയിൽ സുരക്ഷ ശക്തമാക്കി; സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്; ഡിസംബർ 5 നും 6 നും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ

ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സി.ആർ.പി.എഫ് – ആർ. എ.എഫ്, എൻ.ഡി.ആർ.എഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ്
Homepage Featured Kerala News

ചൊവ്വാഴ്ച്ച തീർത്ഥാടകരുടെ എണ്ണം മുക്കാൽ ലക്ഷം

പത്തനംതിട്ട: ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി.
Homepage Featured Kerala News

ശബരിമലയിൽ തിരക്ക് കൂടി; തിങ്കളാഴ്ച്ച തീർത്ഥാടകരുടെ എണ്ണം 80,000 കവിഞ്ഞു

പത്തനംതിട്ട: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല ചവിട്ടി. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല-മകരമാസം 16 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി. ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപന്തൽ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം
Homepage Featured Kerala News

ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

അരവണ വരുമാനം 47 കോടി; 46.86 ശതമാനം വർധന 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം. കഴിഞ്ഞ വർഷം
Homepage Featured Kerala News

അഞ്ചാമതും മല കയറി അയ്യനെ തൊഴുത് തെലുങ്ക് നടൻ വരുൺ സന്ദേശ്

അഞ്ചാമത്തെ വർഷവും മല ചവിട്ടി, ശാസ്താവിനെ തൊഴുത നിർവൃതിയിൽ തെലുങ്ക് നടൻ വരുൺ സന്ദേശ്. ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്. “ഇതെന്റെ
Homepage Featured Kerala Local News

30 വർഷം ശബരിമലയിൽ ഡ്യൂട്ടി; സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്

പത്തനംതിട്ട: 30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്. എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ