Home Posts tagged sabarimala controvercy (Page 5)
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി സംഘം ബെല്ലാരിയിൽ നിന്ന് സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സുഹൃത്ത് ഗോവർദ്ധന് കൈമാറിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം വീണ്ടെടുത്തത്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: ‘പോറ്റി സ്വർണ്ണം വിറ്റു’, നിർണായക മൊഴിയുമായി ​ഗോവർദ്ധൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക മൊഴിയുമായി ​ഗോവർദ്ധൻ. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു എന്നാണ് പൊലീസിന് നൽകിയ മൊഴി. പോറ്റി സ്വർണ്ണം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ​ഗോവർദ്ധനാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് ​ഗോവർ​ദ്ധന്റെ മൊഴി രേഖപ്പെടുത്തി. ഈ നിണായക വിവരത്തെ തുടർന്ന് എസ്ഐടി സം​ഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിലും തെളിവെടുപ്പ്
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: തെളിവെടുപ്പിനായി എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയിൽ പോറ്റി മുഖ്യ പങ്കാളിയായി ഉണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിൽ നിന്നെടുത്ത സ്വർണ്ണപ്പാളികൾ പോറ്റിയുടെ സുഹൃത്ത്
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ
Homepage Featured Kerala News

ശബരിമല സ്വർണ്ണകൊള്ള: ​ദേവസ്വം ബോർഡിന് രക്ഷപെടാനാവില്ല, പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരെയും അന്വേഷണം

എറണാകുളം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈകഴുകാനാകില്ലെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശില്പങ്ങളും താങ്ങുപീഠവും നൽകാൻ പി.എസ്. പ്രശാന്ത് നിർദേശം നൽകിയതായി കോടതി കണ്ടെത്തി. ദേവസ്വം ബോർഡിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുക്കാനും അത്
Kerala Lead News News

തൊട്ടാൽ പിടി വീഴും; ക്ഷേത്രങ്ങളിലെ സ്വർണ്ണത്തിന് ഇനി ഡിജിറ്റൽ സുരക്ഷ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ തുടർന്ന് ക്ഷേത്രങ്ങളിൽ ഡിജിറ്റൽ സുരക്ഷ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലാണ് സുരക്ഷ ഒരുക്കുന്നത്. സ്വർണ്ണാഭരണങ്ങളും മറ്റ് സ്വത്തുക്കളും എടുക്കുന്നത് കംപ്യൂട്ടറിൽ അറിയാൻ സാധിക്കുന്ന രീതിയിലുള്ള ഡിജിറ്റൽ സുരക്ഷയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കുന്നത്. ”സ്വത്തുക്കളുടെ കണക്കും
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളി കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യം, ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം. എസ്ഐടി സംഘം അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ
Homepage Featured Kerala News

ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ; കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2.30ഓടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം എസ്‌ഐടി ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്
Kerala Lead News News

സ്വർണപ്പാളി കടത്ത്: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ, രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: 2025ൽ മാത്രം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അക്കൗണ്ടിൽ എത്തിയത് 10 ലക്ഷം, അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണ്ണായക തെളിവുകൾ പുറത്ത്. സ്ഥിര വരുമാനവുമില്ലാത്ത പോറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2025ൽ മാത്രം എത്തിയത് 10 ലക്ഷം രൂപയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജ്ജിതമാക്കി. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പോറ്റിയുടെ