Home Posts tagged sabarimala controvercy (Page 4)
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്‌: മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു എസ്ഐടി കസ്റ്റഡിയിൽ; ജാമ്യപേക്ഷ തള്ളി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയ
Homepage Featured Kerala News

സാമ്പിൾ ശേഖരിക്കുന്നതിനായി സ്വർണപ്പാളി ഇളക്കിമാറ്റി; ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ പരിശോധനകൾ പുരോഗമിക്കുന്നു. സ്വ‍ർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: മുൻ പ്രസിഡൻറ് എ പത്മകുമാറിനെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ഇന്ന് എസ്ഐടി ചോദ്യം ചെയ്യും. ഇതിനായി പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് ശേഷമാണ് കോടതി
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: എല്ലാം ദേവസ്വം ബോർഡിന്റെ അറിവോടെ,കേസിൽ അഴിമതി നിരോധന വകുപ്പും ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തതായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ഹൈക്കോടതി നൽകിയ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് സൂചന. ഇതോടെ കേസ് റാന്നി കോടതിയിൽ
Kerala Lead News News

ശബരിമല സ്വർണക്കൊള്ള: നാലാമത്തെ അറസ്റ്റ്, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ മറ്റൊരു അറസ്റ്റ് കൂടി. മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു. കേസിലെ ഏഴാമത്തെ പ്രതിയാണ് ബൈജു. 2019ൽ തിരുവാഭരണ കമ്മീഷണറായി പ്രവർത്തിച്ചിരുന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി. സുധീഷ് കുമാർ എന്നിവർ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ
Kerala Lead News News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസുമായി ബന്ധപ്പെട്ട് കോടതി 14 ദിവസത്തേക്ക് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ വിട്ടിരുന്നു. കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഇയാളെ റാന്നി കോടതിയിൽ ഹാജരാക്കും. അതേസമയം ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ചയിൽ കൂടി
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: രേഖകൾ നൽകിയില്ലെങ്കിൽ നിയമനടപടി, മുന്നറിയിപ്പുമായി എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടുത്ത നിലപാട് സ്വീകരിച്ച് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായാണ് രം​ഗത്തെത്തിയിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ ഉടൻ സമർപ്പിക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നാണ് എസ്ഐടി മുന്നറിയിപ്പ് നൽകിയത്. ഇനി സാവകാശം അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999ൽ വിജയ് മല്യ ദ്വാരപാലക
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം പരിശോധിക്കാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണയിക്കാനായിരിക്കും ഈ പരിശോധന. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത 400 ഗ്രാമിലേറെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയ 176 ഗ്രാം
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ബെം​ഗളൂരുവിൽ വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി എസ്ഐടി കണ്ടെത്തി. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്. ഭൂമി ഇടപാടുകളോടൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശയ്ക്കും നൽകിയിരുന്നതായി