Home Posts tagged sabarimala controvercy (Page 3)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ശങ്കരദാസിനെയും എസ്ഐടി അറസ്റ്റ് ചെയ്തു, മജിസ്ട്രേറ്റ് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കെ.പി ശങ്കരദാസിനെയും എസ്ഐടി അറസ്റ്റ് ചെയ്തു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ശങ്കരദാസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ശബരിമല ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു കെപി ശങ്കരദാസ്. ശബരിമല സ്വർണക്കൊള്ള
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; അറസ്റ്റിലായ തന്ത്രിയുടെ വീട്ടിൽ പൊലീസ് പരിശോധന

പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി രാജീവരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. പടിത്തരം
Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദ്വാരപാലക ശിൽപ്പവും കട്ടിളപ്പടിയും പുറത്തെത്തിച്ച് സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമെന്നാണ് എസ്ഐടിയുടെ റിപ്പോർട്ട്. തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി
Kerala Lead News News

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എസ്ഐടിയുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അടങ്ങുന്ന റിപ്പോർട്ട് എസ്പി ശശിധരൻ ആണ് കോടതിയിൽ നേരിട്ടെത്തി സമർപ്പിക്കുക. ഡിസംബർ മൂന്നിനായിരുന്നു ഹൈക്കോടതി ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അവസാനം പരി​ഗണിച്ചത്. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ജയിലിൽ തുടരും. റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം 7 ന് പരിഗണിക്കും. എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് പത്മകുമാർ. ദൈവതുല്യൻ ആരെന്ന ചോദ്യത്തിന് ശവം തീനികളല്ലെന്നും മറുപടി. കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: അന്വേഷണം അവസാനഘട്ടത്തിലേക്ക്?; സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താൻ എസ്ഐടി

തിരുവനന്തപുരം: ശബരിമലയിൽ എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന. ​ഗോവർധൻ എന്നയാളുടെ സ്വർണക്കടയിൽ സ്വർണം എത്തിയത് വരെയുള്ള വിവരങ്ങൾ പൊലീസിനു ലഭ്യമാണ്. എന്നാൽ അവിടെ നിന്ന് സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താനാണ് ഇപ്പോൾ എസ്ഐടി ശ്രമിക്കുന്നത്. പങ്കജ് ഭണ്ഡാരി സിഇഒ ആയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വേർതിരിച്ച സ്വർണം ​ഗോവർധന്റെ സ്വർണക്കടയിൽ വിറ്റെന്ന് എസ്ഐടി
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഡി മണിയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട് സ്വദേശി ഡി മണിയെ(ബാലമുരുകൻ) ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഡി മണിയെന്ന പേരിൽ വ്യവസായി പറയുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നായിരുന്നു
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്കും ​ഗോവർധനും പങ്കെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റൊദാം ജ്വല്ലറി ഉടമ ഗോവർധന്റെയും പങ്ക് വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റി. ഇരുവരുടേയും റിമാൻഡ് റിപ്പോർട്ടിലാണ് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ക്രിസ്മസ് അവധിക്ക് ശേഷം പരി​ഗണിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിൽ തുടരുന്ന എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരി​ഗണിക്കുന്നത് മാറ്റിയത്. ക്രിസ്മസ് അവധിക്ക് ശേഷമാകും ഹൈക്കോടതി അപേക്ഷ പരി​ഗണിക്കുക. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് പത്മകുമാര്‍ ഹൈക്കോടതിയിൽ അപ്പീൽ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും ഇന്ന് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും ഇന്ന് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ഐടി