Home Posts tagged sabarimala controvercy (Page 2)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; എസ് ശ്രീകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതി ഇയാളെ 14 ദിവസത്തേക്ക് കൂടി റിമാൻഡിൽ വിട്ടത്. തിരുവിതാംകൂർ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി. എസ്ഐടിക്ക് ലഭിച്ച വിഎസ്‍എസ്‍സിയുടെ സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് വ്യക്തതവരുത്തുകയാണ് എസ്ഐടി. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം ചെയ്ത് പുതുക്കിയ പാളികളിലെ സ്വർണത്തിന്റെ അളവിലുണ്ടായ കുറവും കാലപ്പഴക്കവും
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ആദ്യ അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം വൈകുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ആദ്യ അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കാരണം കുറ്റാരോപിതർ സ്വാഭാവിക ജാമ്യത്തിലിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. വാജിവാഹനം, കൊടിമരം, കട്ടിളപ്പാളി, ദ്വാരപാലകശിൽപപ്പാളി തുടങ്ങിയവയിലെ സ്വർണവും പഞ്ചലോഹവുമടക്കം ശബരിമലയിൽ നിന്ന് കടത്തിയ കേസുകൾ
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷം, നീക്കം കടകംപള്ളി സുരേന്ദ്രനെ ലക്ഷ്യമിട്ടെന്ന് സൂചന

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി അം​ഗമാണ്. ഇത് പ്രതിപക്ഷം സഭയിൽ ആയുധമാക്കിയേക്കും. ഇതോടൊപ്പം മുൻ മന്ത്രി കടകംപള്ളി
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; 21 ​ഇടത്ത് ഇ.ഡി റെയിഡ്, കേരളത്തിന് പുറത്തും പരിശോധന

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ വ്യാപക റെയിഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 21 ​ഇടത്താണ് ഇ.ഡി ഒരേസമയം പരിശോധന നടത്തുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ കേരളത്തിലെ വീടുകളിലും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ, ചെന്നൈയിലെ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും, റിപ്പോർട്ടിൽ നിർണായക കണ്ടെത്തലുകൾ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോ​ഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലെ വിവരങ്ങൾ ഉൾപ്പെടുന്ന നിർണായക റിപ്പോർട്ടാണ് കോടതിക്ക് കൈമാറുക. അതേസമയം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാര പാലക ശിൽപ്പങ്ങളിലെ പാളികളിൽ
Homepage Featured Kerala News

ശബരിമല സ്ത്രീ പ്രവേശനം; എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ടെന്ന് ജി സുകുമാരൻ നായർ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായുള്ള ബന്ധപ്പെട്ട് എൻഎസ്എസിന്റെ നിലപാട് ആചാരങ്ങൾ നിലനിൽക്കാൻ ആയിരുന്നു എന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലായിടത്തും അത് നിലനിൽക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എൻഎസ്എസ് നിലപാടിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ശബരിമല സ്ത്രീ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: സ്വർണത്തിൽ കുറവുണ്ടായെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം

തിരുവനന്തപുരം: ശബരിമലയിൽ സ്വർണക്കൊള്ള നടന്നെന്ന് ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ സ്ഥിരീകരണം. വി.എസ്.എസ്.സിയുടെ പരിശോധനാ റിപ്പോർട്ടിലാണ് സ്ഥിരീകരണം. കട്ടിള, ദ്വാരപാലകശിൽപ്പം എന്നിവയിലെ പാളികളിൽ പൂശിയ സ്വർണത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ടിൽ സ്ഥിരീകരണമുള്ളത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യം ചെയ്താണ് സ്വർണത്തിൽ കുറവുള്ളതായി കണ്ടെത്തിയത്. എസ്ഐടി വിശദമായി
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം എസ്ഐടിക്ക് ഇന്ന് കൈമാറും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം എസ്ഐടിക്ക് ഇന്ന് കൈമാറും. ഇന്നലെ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് എസ്ഐടിക്ക് ലഭിക്കുക. ജനുവരി 19 ന് സമർപ്പിക്കുന്ന ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ ശാസ്ത്രീയ പരിശോധന ഫലവും എസ്ഐടി ഉൾപ്പെടുത്തും. നിർണായകമായ തെളിവുകൾ ശാസ്ത്രീയ പരിശോധനയിലൂടെ
Kerala Lead News News

തന്ത്രിക്ക് പിന്നാലെ അന്വേഷണം യുഡിഎഫ് നിയമിച്ച ബോർഡിലേക്കോ ?; വാജിവാഹനം ശബരിമലയുടെ പൊതുസ്വത്തെന്ന 2012 ലെ ദേവസ്വം ഉത്തരവ് പുറത്ത്

പത്തനംതിട്ട: വാജിവാഹനം ശബരിമലയിൽ നിന്ന് കൊണ്ടുപോയതിൽ അന്വേഷണം യുഡിഎഫ് നിയമിച്ച ബോർഡിലേക്ക് നീളുമെന്ന് സൂചന. ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജിവാഹനം എന്ന ബിംബം തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബോർഡിന് പങ്കുണ്ട്. 2012 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവനുസരിച്ച് ലോഹവസ്തുക്കൾ ശബരിമലയിൽ നിന്ന് മറ്റാർക്കെങ്കിലും