Home Posts tagged sabarimala controvercy
Homepage Featured Kerala Local News

ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട്; സ്വര്‍ണം സംഭാവന നൽകിയവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേടുകളിൽ അന്വേഷണം തുടരുന്നു. നിലവിൽ കൊടിമര പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ 27 പേരുടെ മൊഴി രേഖപ്പെടുത്തുകയാണ് വിജിലൻസ്. നിര്‍മാതാവ് സുരേഷ്‍കുമാര്‍ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരുടെ മൊഴിയാണ് വിജിലൻസ്
Homepage Featured Kerala News

ശബരിമല യുവതീപ്രവേശനം പുന:പരിശോധിക്കണം; ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. 2019-ന് ശേഷം ആദ്യമായാണ് വിഷയം സുപ്രീംകോടതിയുടെ പരി​ഗണനയിൽ വരുന്നത്. ഹർജികൾ പരി​ഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ
Homepage Featured Kerala News

ശബരിമലയിൽ എസ്ഐടി പരിശോധന തുടരുന്നു; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ

പത്തനംതിട്ട: ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട് എസ്ഐടി പരിശോധന തുടരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരണം രണ്ടാം ദിവസവും തുടരുകയാണ്. ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികൾ ഇന്നലെ അന്വേഷണ സംഘം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. ലീഗൽ മെട്രോളജി ഗോൾഡ് അസസ്മെൻ്റ്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ശബരിമല മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. ഈ മാസം 25 ന് ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാകും.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി; കേസിൽ മൂന്ന് പേരുടെ പങ്ക് സ്ഥിരീകരിച്ചെന്ന് എസ്ഐടി

ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നതിനിടെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ​ഗോവർദ്ധന്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ
Homepage Featured Kerala News

ശബരിമല കൊടിമര നിർമാണക്രമക്കേട്; സ്വർണം സ്വീകരിച്ചതിൽ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ

പത്തനംതിട്ട: ശബരിമല കൊടിമര നിർമ്മാണത്തിനായി മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് സ്വർണം സ്വീകരിച്ചത് ചട്ടലംഘനം എന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സ്വർണ്ണം സംഭാവനയായി സ്വീകരിക്കാൻ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, കുറുപ്പായിരുന്നു സ്വർണം സ്വീകരിച്ചത്. സ്വർണ്ണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ ഇത്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമെന്നതിൽ ഉറച്ച് എസ്ഐടി, ആന്‍റോ ആന്‍റണി എംപിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപമെന്നതിൽ ഉറച്ച് എസ്ഐടി. 2017ന് മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാൽ ഏതാണ് പണം നിക്ഷേപിച്ച ആ സ്ഥാപനമെന്നതിൽ എസ്ഐടി വ്യക്തത വരുത്തിയിട്ടില്ല. തങ്ങളുടെ സ്ഥാപനത്തിൽ രാജീവർക്ക് നിക്ഷേപമില്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് ജാമ്യം കിട്ടിയേക്കും; പുറത്തിറങ്ങിയാലുടൻ ചോദ്യം ചെയ്യാൻ ഇഡി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് ജാമ്യം ലഭിച്ചേക്കും. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായ സാഹചര്യത്തിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. അതേസമയം ഇയാൾക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: നിയമസഭ വീണ്ടും പ്രക്ഷുബ്ധം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി പ്രതിപക്ഷ അം​ഗങ്ങൾ, സഭാനടപടികൾ നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെച്ചു. പ്രതിപക്ഷ അം​ഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയതോടെയാണ് സഭാനടപടികൾ നിർത്തിവെച്ചത്. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയിൽ പ്രതിപക്ഷ എംഎൽഎമാർ വാച്ച് ആന്റ്
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ 90 ദിവസത്തിലേറെയായി റിമാൻഡിൽ തുടരുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിലാണ് ഇന്ന് പോറ്റിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ദ്വാരപാലക ശില്പ കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ പോറ്റിക്ക് സ്വാഭാവിക ജാമ്യം സ്വാഭാവിക ലഭിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം