തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും മുൻ സെക്രട്ടറി എസ് ജയശ്രീക്കും ഇന്ന് നിർണായകം. കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

















