കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് വിവരാവകാശരേഖ. വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. വഖഫിന്റെ ഈ നടപടി വഖഫ് നിയമത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടുകയാണ് മുനമ്പം സമരസമിതി.

















