പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് കൊണ്ടുപോയി. ജനങ്ങളുടെ വലിയ പ്രതിഷേധമാണ്
ഹൃദയഭേദകമായ കുറിപ്പുമായി രാഹുലിനെതിരെ ആദ്യ പരാതി നൽകിയ അതിജീവിത. ഇരുട്ടിൽ അതിജീവിതമാർക്ക് നേരിടേണ്ടി വന്ന ക്രൂരതയും പൊതുസമൂഹത്തിൽ ഒരിക്കലും എത്തുമായിരുന്നിട്ടില്ലാത്ത നിലവിളികളും ദൈവം കേട്ടെന്ന് അവർ കുറിച്ചു. കുഞ്ഞുങ്ങൾ അമ്മമാരോട് ക്ഷമിക്കുമെന്ന് അതിജീവിത പ്രത്യാശ പ്രകടിപ്പിക്കുന്നു. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളിൽ സൂക്ഷിക്കുമെന്നും അതിജീവിത
തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാതിക്രമക്കേസിലെ അതിജീവിത സിസ്റ്റർ റാനിറ്റ് മുഖവും പേരും വെളിപ്പെടുത്തി. പല തവണ പീഡിപ്പിക്കപ്പെട്ടിട്ടും ഭയം കൊണ്ട് സംഭവത്തെക്കുറിച്ച് ഏറെക്കാലം പുറത്തു പറയാതിരിക്കേണ്ടി വന്നെന്ന് സിസ്റ്റർ റാനിറ്റ് പറഞ്ഞു. പീഡനപരാതി പുറത്തുപറഞ്ഞാൽ താൻ മഠത്തിൽ നിന്ന് തന്നെ പുറത്താക്കപ്പെടുമായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തുന്നു. കന്യകാത്വം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജിക്കെതിരെ സർക്കാരിന് പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശമെന്ന് റിപ്പോർട്ട്. കേസ് വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ കേസിലെ പ്രധാന തെളിവുകളിലൊന്നായ മെമ്മറി കാർഡ് തുറന്നു പരിശോധിച്ച സംഭവത്തിൽ സംശയ നിഴലിലാണ് വിധി പറഞ്ഞ ജഡ്ജിയെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. അതിനാൽ തന്നെ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിത. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് കോടതിക്കെതിരെയുള്ള പ്രധാന വിമർശനമായി അതിജീവിത ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും 5 വർഷം മുമ്പുതന്നെ വിചാരണക്കോടതിയുടെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നതായും അതിജീവിത ആരോപിച്ചു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയാണ് കോടതി പരിഗണിക്കുക. ബംഗളൂരുവിൽ ഉള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ തിരുവനന്തപുരം സെഷൻസ് കോടതി വിധിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി
തിരുവനന്തപുരം: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ‘വിധി’ ഇന്ന് അറിയാം. കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി പരിഗണിക്കും. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിൽ ഊരും പേരുമില്ലാത്ത പരാതിയാണ് വന്നതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികളാണ് കേസിലുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് രാവിലെ 11 മണിക്ക് ശേഷം വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൃത്യത്തിൽ
കൊച്ചി: 2017 ൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഒന്നാം പ്രതി പൾസർ സുനിക്കും ദിലീപമടക്കമുള്ള പ്രതികൾക്കും എതിരെയുള്ള വിധി നാളെ അറിയാം. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് വിധി പറയാനുളള നടപടികൾ തുടങ്ങുക. കാവ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം മഞ്ചു വാര്യരോട് പറഞ്ഞുവെന്ന സംശയത്തിൽ
തിരുവനന്തപുരം: അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജയിലിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ. അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരയായ പെൺകുട്ടിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ പാരാമർശങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിനെ അറസ്റ്റു


























