തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിൻ്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പ് തന്നെ ആര് നയിക്കും എന്നതിൽ കോൺഗ്രസിൽ തർക്കം നിലനിന്നിരുന്നു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയാണ് പ്രചാരണം നയിക്കാൻ യോഗ്യനെന്ന് ഒരുവിഭാഗം നിലപാടെടുത്തപ്പോൾ മറ്റൊരു വിഭാഗം വിഡി സതീശനെയായിരുന്നു പിന്തുണച്ചത്. ഇതിനിടെ നടന്ന എസ്എൻഡിപി-എൻഎസ്എസ് സഖ്യ ചർച്ചകൾക്കിടെ വിഡി സതീശനെ രൂക്ഷമായി വിമർശിച്ച്
കണ്ണൂർ: ശബരിമല സ്വർണ്ണകൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ എം വി ഗോവിന്ദനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ എം എൽ എ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിൽ എത്തിക്സ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു, അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എൻഎസ്എസ് -എസ്എൻഡിപി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് നയിക്കുമെന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചു പറയും പോലെ യുഡിഎഫില്‍ പറയാന്‍ കഴിയാത്തത് കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ സൂചനയാണെന്ന് ജനം വിലയിരുത്തിയേക്കുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ പൂര്‍ത്തിയായ ‘ലക്ഷ്യ’ തിരഞ്ഞെടുപ്പ് ഒരുക്ക
ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട് സ്വദേശി ഡി മണിയെ(ബാലമുരുകൻ) ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഡി മണിയെന്ന പേരിൽ വ്യവസായി പറയുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നായിരുന്നു
തിരുവനന്തപുരം: ശബരിമലയിൽ ചെന്നിത്തലയുടെ ആരോപണത്തിൽ പ്രവാസി വ്യവസായിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിറകിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്നും ഇതു സംബന്ധിച്ച് പ്രവാസി വ്യവസായി തനിക്ക് വിവരം നൽകി എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. എന്നാൽ കേട്ടറിഞ്ഞ കാര്യങ്ങളാണ് താൻ കൈമാറിയത് എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.
ആലപ്പുഴ: അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നും നാളെ എസ്ഐടിക്ക് മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല. നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി. അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം
ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺഗ്രസിനേയും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളേയും കടന്നാക്രമിച്ചു കൊണ്ടുള്ളതാണ് എംവി ജയരാജന്റെ കുറിപ്പ്. ആര്യ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റുന്നു. ഗ്രൂപ്പുകള്‍ക്കു അതീതനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ ഒപ്പംകൂട്ടി പാര്‍ട്ടിയില്‍ ആധിപത്യം

























