തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഛത്തീസ്ഗഡിന് മുകളിൽ തുടരുന്ന ന്യൂനമർദ്ദമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ ആറ് മരണം. കനത്ത മഴ തുടരുന്ന സഹാചര്യത്തിൽ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശമാണ് സർക്കാർ പുറപ്പെടിവിച്ചിരിക്കുന്നത്. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു. #MumbaiRains | Over 250 flights delayed at