Home Posts tagged Rahul Mamkoottathil (Page 3)
Kerala Lead News News

പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ല: രാഹുൽ മാങ്കൂട്ടത്തിൽ 

അടൂർ: ലൈംഗിക ചൂഷണ ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്ത്. പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ. ട്രാൻസ്ജെൻഡർ യുവതിയുടെ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. ഒരു മാധ്യമപ്രവർത്തകൻ ട്രാൻസ്ജെൻഡറായ അവന്തികയെ ഫോണിൽ
Homepage Featured Kerala News

പൊതു-രാഷ്ട്രീയ രംഗത്തു നിന്ന് മാറി നിൽക്കണം; രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ഷാനിമോളും രമയും

തിരുവനന്തപുരം: ലൈം​ഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാ‍ജി വെക്കണമെന്ന ആവശ്യപ്പെട്ട് വനിതാ നേതാക്കൾ തന്നെ രംഗത്ത്. ഷാനിമോൾ ഉസ്മാൻ, കെ.കെ രമ അടക്കമുള്ള നേതാക്കളാണ് രാഹുലിന്റെ രാജിയാവശ്യപ്പെട്ട് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആരോപണവിധേയരായ ആളുകൾ ഒരു കാരണവശാലും ഇതുപോലെയുള്ള സ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലായെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. രാഹുൽ
Homepage Featured Kerala News

സംരക്ഷിക്കേണ്ടതില്ലെന്ന് നേതാക്കൾ, രാജിയിൽ ഉറച്ച് സതീശൻ; രാഹുലിന് മുന്നിൽ വാതിലുകൾ അടയുന്നു

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ രാജി സമ്മർദ്ദം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതുകൊണ്ട് മാത്രമാകില്ലെന്നും നിയമസഭാംഗത്വവും രാജിവെക്കണമെന്ന് കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കൾ ശക്തമായി തന്നെ വാദിക്കുന്നുണ്ട്. രാഹുൽ രാജിക്ക് വിസമ്മതിക്കുകയാണെങ്കിൽ പുറത്താക്കുന്നത് അടക്കമുള്ള അച്ചടക്ക നടപടികളും പാർട്ടി
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനാകുമോ? പൊലീസ് തലപ്പത്ത് തിരക്കിട്ട ചർച്ചകൾ

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാനാകുമോയെന്ന കാര്യത്തില്‍ പോലീസില്‍ തിരക്കിട്ട കൂടിയാലോചനകൾ. ഇതുവരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളുടെയും പശ്ചാത്തലത്തിലാണ് പോലീസ് തലപ്പത്ത് ഇത്തരമൊരു പരിശോധന നടക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുമോയെന്നത് ഉള്‍പ്പെടെയുള്ള
Kerala News

രാഹുനെതിരായ ലൈം​ഗിക ആരോപണങ്ങൾ; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍.വിഷയത്തിൽ പൊലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിജിപിയോട് ഉടനടി റിപ്പോർട്ട് വേണമെന്ന് കമ്മീഷൻ ആവിശ്യപ്പെട്ടു. രാഹുൽ കുറ്റം ചെയ്തതിന് അനുബദ്ധമായ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം
Kerala Lead News News

ചാടി ചവിട്ട് തരും, കൊല്ലാൻ എത്ര സെക്കന്റ് വേണമെന്ന് രാഹുൽ; കൊല്ലാന്‍ ആണ് തോന്നുന്നതെങ്കില്‍ കൊല്ലെന്ന്‌ യുവതി

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫോണ്‍ സന്ദേശം പുറത്ത്. ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിൽ വ്യക്തമാണ്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്. എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ്
Homepage Featured Kerala News

രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് ധാർമികത: ഷാഫി പറമ്പിൽ എം പി

വടകര: രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ലെന്നും ആരോപണം വന്നയുടനെ രാഹുൽ ‌രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പിൽ എം പി. താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും ഷാഫി പറഞ്ഞു. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാ​ഗമായിട്ടാണ്. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺ​ഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺ​ഗ്രസ്
Kerala Lead News News

രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചേക്കും; സൂചന നൽകി വി.ഡി സതീശൻ

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടിയ്ക്ക് സാധ്യത. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.  ആരോപണമുന്നയിച്ച
Kerala News

ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച കേസ്: ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ച രീതിയില്‍ പ്രാദേശിക മാധ്യമം പുറത്തു വിട്ട ശബ്ദസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും
Homepage Featured Kerala News

സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം; രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി

ന്യൂഡൽഹി: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കമാൻഡിന് പരാതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നതാണ് പരാതിയിലെ പ്രധാന ആവശ്യം. എംഎൽഎ ആയതിന് ശേഷമുള്ള സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു. ഇത്