ന്യൂഡൽഹി: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഹൈക്കമാൻഡിന് പരാതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നതാണ് പരാതിയിലെ പ്രധാന
കൊച്ചി. സമരങ്ങളെക്കാളധികം ചാനൽ ചർച്ചകളിലൂടെ ഉയർന്നുവന്ന പേരാണ് രാഹുൽ മങ്കൂട്ടത്തിന്റേത്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ കോൺഗ്രസിന്റെ യൂത്ത് ബ്രിഗേഡ് എന്ന രീതിയിൽ രാഹുലിനൊപ്പം ഒരുപറ്റം യുവാക്കൾ ഉയർന്നു വന്നതോടെ അവർക്കുള്ള സ്വീകാര്യതയും കൂടി. സമൂഹമാധ്യമങ്ങളിൽ സി പി എമ്മിന്റെ കടന്നൽക്കൂട്ടങ്ങളെ നേർക്കുനേർ നിന്ന് തിരിച്ചടിച്ചപ്പോൾ അണികൾക്കും അത് ആവേശമായി. ഈ ആവേശം
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണ്ടെന്ന് കോൺഗ്രസ്. സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ
കൊച്ചി: നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉടൻ കേസെടുക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. കൂടുതൽ തെളിവുകൾ ലഭിക്കുകയോ പുറത്തുവന്ന ശബ്ദസന്ദേശത്തിലെ ഇര നേരിട്ട് വരുകയോ ചെയ്താൽ മാത്രം കേസെടുത്താൽ മതിയെന്നുമാണ് നിയമോപദേശം. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയതെന്നും
അടൂർ: യുവനടി ഉന്നയിച്ച ലൈംഗിക ആരോപണത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുൽ മാങ്കുട്ടത്തിൽ രാജി വെച്ചു. ആരോപണം ഉന്നയിച്ച നടി ഏറ്റവും അടുത്ത സുഹൃത്താണെന്നും നല്ല ബന്ധമാണുള്ളതെന്നും പറഞ്ഞു. നടി ഉന്നയിച്ച പരാതി തനിക്കെതിരെയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പരാതിയിലെവിടെയും തന്റെ പരാമർശിക്കുന്നില്ലെന്നും രാഹുൽ. ഈ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വപ്പെട്ട ആരും എന്നോട്
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഗുരുതര ശബ്ദ സംഭാഷണം പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ ചാനൽ പുറത്തുവിട്ടത്. സംഭവത്തിൽ കൊച്ചി സ്വദേശി അഡ്വ. ഷിന്റോ സെബാസ്റ്റ്യൻ എറണാകുളം സെൻട്രൽ പോലീസ്
തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ. പരാതി ഗൗരവമായി പരിശോധിച്ചു നടപടി എടുക്കുമെന്നും അതിന് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മകളെപ്പോലെ കണ്ട യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഒരു അച്ഛൻ എന്ത് ചെയ്യുമോ അത് ചെയ്തിട്ടുണ്ടെന്നും ആരായാലും വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ്
തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതികളിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ് നേതൃത്വം. രാഹുലിനെതിരായി ഉയർന്നുവരുന്ന ആരോപണങ്ങളിൽ വലിയ അതൃപ്തിയാണ് നേതൃത്വത്തിനുള്ളത്. പരാതികളിൽ എഐസിസി തന്നെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. നേതൃത്വത്തിന് ലഭിച്ച പരാതികൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി






















