Home Posts tagged Rahul Gandhi (Page 3)
Homepage Featured India News

വോട്ടർപട്ടിക ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണം; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേടുകളും കൃത്രിമത്വവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. കോൺഗ്രസ് നിയമ പ്രതിനിധി അഭിഭാഷകൻ രോഹിത് പാണ്ഡെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ
India News

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ നടപടി എടുക്കും: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം രൂക്ഷമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ട് മോഷണത്തിന് നടപടി എടുക്കുമെന്ന് രാഹുൽ പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ പരാമര്‍ശം. ബീ​ഹാറിൽ നടക്കുന്ന വോട്ട് അധികാർ യാത്രയ്ക്കിടെ നടത്തിയ
India News

ഇന്ത്യ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാർത്ഥി; തീരുമാനം ഇന്ന്; ശാസ്ത്രജ്ഞർക്ക് മുൻഗണന?

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്നറിയാം. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. മമത ബാനർജി ഉൾപ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു മുതിർന്ന ശാസ്ത്രജ്ഞനായ എം
Features News

ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആരോപണങ്ങള്‍ക്കു മറുപടിയായോ?

ഇന്ത്യ മുന്നണി ഉയര്‍ത്തിയ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കൃത്യമായ മറുപടിയില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പൂര്‍ണമായി തള്ളുന്ന നിലപാടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റേത്. രാഹുല്‍ ഗാന്ധിക്കുള്ള മറുപടി എന്ന നിലയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്.
Features News

വോട്ടർ പട്ടിക ക്രമക്കേട്: കമ്മീഷന്റെ ഇരട്ടത്താപ്പും രാഹുലിന്റെ മാപ്പും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം കണ്ട ജനാധിപത്യ ബോധമുള്ള ഏതൊരാളുടേയും ഉള്ളിലുണർന്ന ചോദ്യമാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്തിന് മാപ്പ് പറയണം എന്നത്. രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ പൊളിച്ചടുക്കാൻ വന്നിട്ട് സ്വയം തകർന്നു തരിപ്പണമായ കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. രാഹുൽ ഗാന്ധിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിന്