ഡൽഹി: കരസേനാ മുൻ മേധാവിയുടെ പുസ്തകത്തിന്റെ പേരിൽ ലോക്സഭയിൽ രാഹുൽഗാന്ധി – രാജ്നാഥ് സിങ് തർക്കം. കരസേനാ മുൻ മേധാവി ജനറൽ എം.എം നരവാനെയുടെ പുസ്തകം പുറത്തിറക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഓർമ്മക്കുറിപ്പുകളടങ്ങുന്ന നരവാനെയുടെ പുസ്തകത്തിൽ നിന്നുള്ള ചില
ന്യൂഡൽഹി: തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ പരാമർശം. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ച രണ്ട്
ന്യൂഡൽഹി: തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുൽഗാന്ധി ബിഎംഡബ്ള്യു ബൈക്ക് ഓടിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വിദേശ പര്യടനത്തിന് പോയ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിക്കുകയാണ് എം പി. രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു എന്നാണ് ആരോപണം. ശൈത്യകാല സമ്മേളനത്തിൻ്റെ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി കുറ്റപത്രം നിലനിൽക്കില്ലെന്ന് കോടതി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ ആറുപേർക്കെതിരെയുള്ള കുറ്റപത്രമാണ് ഡൽഹിയിലെ ‘റൗസ് അവന്യു കോടതി’ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയത്. കേസിൽ ഇടപെടാൻ വിസമ്മതിച്ച കോടതി നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. ബിജെപി നേതാവ്
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ. വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് ശശി തരൂർ പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ തരൂർ പാർട്ടിയോട് ആലോചിച്ചിക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷനേതാക്കളെ വിളിക്കാത്ത ചടങ്ങിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തിന്
ഡൽഹി: ഹരിയാനയിലെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള ബിജെപി നേതാവിന്റെ വീഡിയോ പ്രദർശിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് നടത്തിയ പരിപാടിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് വിവിധ ബിജെപി നേതാക്കളുടെ വീരവാദങ്ങളുടെ വീഡിയോകൾ രാഹുൽഗാന്ധി പുറത്തുവിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് കേരളത്തിൽ
ഡൽഹി: ബിഹാർ ഇലക്ഷന് തൊട്ടു മുമ്പ് ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. താൻ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഹരിയാനയുമായി ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തി വാർത്താ സമ്മേളനം നടത്തുകയാണ് രാഹുൽ ഗാന്ധി. ഹരിയാനയുമായി ബന്ധപ്പെട്ട് നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയെന്ന് രാഹുൽഗാന്ധി പറഞ്ഞു. നിരവധി പരാതികൾ ഹരിയാനയിൽ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 25 ലക്ഷത്തിലധികം
ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ബിഹാർ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപാണ് വാർത്താസമ്മേളനം. വാര്‍ത്താസമ്മേളനത്തിലെ വിശദാംശങ്ങള്‍ വ്യക്തതയില്ലെങ്കിലും ഒരു ഹൈഡ്രജന്‍ ബോംബ് വരാനുണ്ടെന്ന് മുന്നേ പറഞ്ഞിരുന്നതിനാല്‍, അതാണോ ഇത് എന്ന്
ഡൽഹി: പൊതുറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വിവാദത്തിൽ. ബിഹാറിലെ ഔറംഗാബാദിൽ ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്യത്തിന്റെ ഭരണ സംവിധാനത്തേയും സൈന്യത്തേയും പരോക്ഷമായി വിമർശിച്ച് പ്രസംഗം നടത്തിയത്. രാജ്യത്തിന്റെ 10 ശതമാനം ജനസംഖ്യയുള്ള ഉന്നത ജാതിക്കാരാണ് സൈന്യത്തെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
മുസാഫർപുർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ മുസഫർപൂരിലെ വേദിയിൽ മോദിയുടെ കടന്നാക്രമണം. ഇരുവരും അഴിമതിയുടെ ‘രാജകുമാരന്മാർ’ ആണെന്ന് നരേന്ദ്രമോദി പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോദി ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസാഫർപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


























