മുംബൈ: എൻസിപി നേതാവ് അജിത് പവാറിന്റെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കും പാർട്ടി സുനേത്രയെ പരിഗണിക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ.

















