തിരുവനന്തപുരം: അടൂർ പ്രകാശിന് മുഖ്യമന്ത്രിയുടെ വിമർശനം. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകിയെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിലീപിന് നീതി ലഭിച്ചെന്ന യുഡിഎഫ് കൺവീനർ അഡൂർ
കോഴിക്കോട്: കെസി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പിണറായി വിജയൻ. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംവാദത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ചാൽ മതിയെന്നും വെല്ലുവിളി സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പോരായ്മ സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് സംസാരിക്കവേ കെസി
തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അറിഞ്ഞു കൊണ്ട് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ എവിടെയാണെന്ന് ചിലർക്ക് അറിയാമെന്നും അവർ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ
തിരുവനന്തപുരം: കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ലഭിക്കേണ്ട കേന്ദ്ര അനുമതിയ്ക്ക് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ഇന്ന് നടന്ന എം പിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഈ വിവരം പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാൻ പോവുകയാണ്.
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനചടങ്ങ്. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കേരള പവലിയന്‍.
ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്. എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ പിണറായി വിജയൻ യുഎഇ മന്ത്രിയുമായി അബുദബിയിലെ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യുഎഇയിലെ ഇന്ത്യന്‍
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിലെ തുടർനടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ ആവശഅയപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്ര സർക്കാരിനെ കത്തിലൂടെ വിവരം അറിയിക്കും. മന്ത്രിസഭയുടെ ഔദ്യോഗിക തീരുമാനം എന്ന നിലയിലാണ് കേന്ദ്രത്തിന് കത്ത് അയക്കുന്നത്. അതേസമയം, പി.എം ശ്രീ വിഷയത്തിൽ ഇനി രാഷ്ട്രീയ വാദപ്രതിവാദം വേണ്ടെന്ന
തിരുവനന്തപുരം: പിഎം ശ്രി പദ്ധതി വിവാദത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ സർക്കാർ ഇതിനകം ഒപ്പിട്ടതിനാൽ ഇനി കരാറിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. എന്നാൽ ബിനോയ് വിശ്വം, കരാറിൽ


























