ജൊഹന്നാസ്ബർഗ്: ഗാസയിൽ നിന്ന് രേഖകളില്ലാതെയത്തുന്ന പലസ്തീനികളെ സ്വീകരിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക. ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാ രേഖകളില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പലസ്തീൻ സ്വദേശികളെ ഒഴിപ്പിക്കാനുള്ള
ടെൽ അവീവ്: ഗാസയിൽ യുദ്ധം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തു വന്നു. ഗാസയിലെ നടപടികൾ നിർത്തിയാൽ ബഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനുള്ള തങ്ങളുടെ പിന്തുണ പിൻവലിക്കുമെന്ന് ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ഒരു തരത്തിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കില്ലെന്നാണ്
കാസർകോട്: സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ മൈം മത്സരത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൈം അവതരിപ്പിക്കുന്നതിനിടയിൽ അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വയ്പ്പിച്ച മൈമാണ് വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ചത്. പത്ത് മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം കലോത്സവത്തിന്റെ മാന്വൽ പ്രകാരം അഞ്ച് മിനിറ്റായി
പലസ്തീൻ ഐക്യദാർഢ്യം മൈമിലൂടെ അവതരിപ്പിച്ചതിന് കലോത്സവം നിർത്തിവെച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രി വി ശിവൻകുട്ടി അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. പലസ്തീനിൽ വേട്ടയാടപ്പെടുന്ന
ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഗസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്.ന്യൂയോർക്കിൽ നടന്ന പലസ്തീനനുകൂല പ്രതിഷേധ പരിപാടിയിൽ തീപ്പൊരി പ്രസംഗം നടത്തിയതിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച പെട്രോ യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് അദ്ദേഹം യാത്ര തിരിച്ചതിനു ശേഷമാണ് യുഎസ് വിസ റദ്ദാക്കുന്നതായി വിവരം





















