സാംഗ്ലി: സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ പരാതി. നടനും നിർമാതാവുമായ വിഗ്യാൻ മാനെ ആണ് പരാതി നൽകിയത്. തന്‍റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ നിക്ഷേപിക്കാനാവശ്യപ്പെട്ടാണ് പണം തട്ടിയതെന്നാണ് പരാതി.

















