തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എയര്‍ ആംബുലൻസിൽ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലൻസിൽ എത്തിക്കുന്നത്.