നേപ്പാൾ: സംഘർഷം നീളുന്ന നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു. കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന
കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും ഉൾപ്പെട്ടിട്ടുണ്ട്. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ
കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ചതോടെ ഇടക്കാല സർക്കാരിനെ നയിക്കാൻ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയത് മേയറായ ബാലന്ദ്ര ഷായുടെ പേരാണ്. നേപ്പാളിൽ സൈനിക അട്ടിമറിയുണ്ടാവാതിരിക്കാൻ ഇടക്കാല സർക്കാരിനെ നിയമിക്കണമെന്ന ആവശ്യവുമായി സാമുഹിക മാധ്യമങ്ങളിൽ പ്രചാരണം ഉയർന്നു. ബാലേന്ദ്ര ഷായെ തലവനാക്കാനായിരുന്നു ആവശ്യം. യുവജനങ്ങളുടെ ഇടയിൽ വലിയ
കാഠ്മണ്ഡു: ജെൻസി പ്രതിഷേധം രാജ്യമാകെ അക്രമാസക്തമാകുന്നതിനിടയിൽ രാജി വച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി തയ്യാറെടുക്കുകയാണ്. ചികിത്സയ്ക്കായി ദുബായിലേക്ക് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.ഹിമാലയ
നേപ്പാൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രക്ഷോഭത്തിലൂടെയാണ് കടന്ന് പോകുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കമായത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിച്ചത്. പിന്നാലെ കാഠ്മണ്ഡുവിൽ