കൊച്ചി: സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതിനായി കേന്ദ്ര റെയിൽവേ ബോർഡ് അനുമതിയായി. ഇത് യാഥാർഥ്യമായാൽ കേരളത്തില്‍ വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷനുള്ള ആദ്യ സ്ഥലമായി നെടുമ്പാശ്ശേരി മാറും.

















