മുംബൈ: അന്തരിച്ച അജിത് പവാറിന് പകരം ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് മുംബൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്യും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവിൽ രാജ്യസഭാ എംപിയാണ്
കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ കോട്ടയം നഗരസഭയിൽ എൽഡിഎഫിനായി ജനവിധി തേടും. എൻ.സി.പിയ്ക്ക് നൽകിയ തിരുനക്കര വാർഡിലാണ് ലതികാ സുഭാഷ് മത്സരിക്കുന്നത്. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണ് അവർ ലതികാ സുഭാഷിനു നൽകുന്നത്. നിയമസഭയിൽ മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചായിരുന്നു ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. തുടർന്ന് എൻസിപിയിൽ


















