Home Posts tagged Narendra Modi
Homepage Featured Kerala News

മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ; അനാവശ്യമായി പണം ചെലവാക്കാക്കുന്നതിനോട് എതിർപ്പെന്നും ആർ ശ്രീലേഖ

തിരുവനന്തപുരം: മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ ആണെന്നും പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ലെന്നും ആർ ശ്രീലേഖ. വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പണം ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു.
Homepage Featured News World

ഇന്ത്യയ്ക്ക് മേലുള്ള അധിക ഇറക്കുമതി ചുങ്കം പിൻവലിക്കും; എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ഇന്ത്യൻ ഇറക്കുമതികൾക്ക് നിശ്ചയിച്ചിരുന്ന അധിക നികുതി നീക്കം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചെന്ന് റിപ്പോർട്ട്. ഇന്ത്യ യുഎസ് വ്യാപാരക്കരാറിലേക്ക് നീങ്ങിയതോടെയാണ് അമിത ചുങ്കം ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള എക്സിക്യുട്ടീവ് കരാറിൽ ട്രംപ് ഒപ്പുവെച്ചു. 2025 ഓഗസ്റ്റ് മുതൽ റഷ്യക്കെതിരെയുള്ള
Homepage Featured India News

മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; ഇന്ത്യയിലെ ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപിന്റെ പ്രഖ്യാപനം, ഇന്ത്യ-യുഎസ് കരാറിലേക്കെന്ന് സൂചന നൽകി മോദി

ഡൽഹി: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് ആയ 18% മാത്രമാകും ഇനി ഇന്ത്യയ്ക്കുമേൽ ചുമത്തുക. നവമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ നേതൃത്വത്തെ അം​ഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു
Homepage Featured Kerala News

കേന്ദ്ര ബജറ്റ്; ഐതിഹാസികമെന്ന് നരേന്ദ്രമോദി, കാർഷിക-വ്യവസായ വളർച്ചയ്ക്ക് പദ്ധതികളില്ലെന്ന് കെഎൻ ബാല​ഗോപാൽ, ധനമന്ത്രിക്ക് പോലും ബോറടിച്ചെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ഐതിഹാസികമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും രാജ്യത്തെ ശാക്തീകരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിർമലാ സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.അതേസമയം നരേന്ദ്രമോദിയുടെ മൂന്നാം ഭരണത്തിലെ മൂന്നാം ബജറ്റ് സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ
Kerala Lead News News

തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ്; തിരുവനന്തപുരത്ത് നടക്കുന്ന ഔദ്യോ​ഗിക പരിപാടിയിൽ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നതടക്കമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ വികസനത്തിന് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളൊരുക്കി.
Homepage Featured Kerala News

നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; കോർപ്പറേഷൻ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം

തിരുവനന്തപുരം: കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് സന്ദർശനം നടത്തുന്നു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് ഘോഷയാത്രയായാണ് നരേന്ദ്രമോദി എത്തുക. തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ പ്രഖ്യാപിക്കുന്നതിനൊപ്പം വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് വച്ച് ഇന്ന് നടക്കുമെന്നാണ് വിവരം. അമൃത് ഭാരത്
Gulf Homepage Featured News

ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്; നിർണ്ണായക കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്. ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Homepage Featured Kerala News

ആഭ്യന്തരമന്ത്രി തിരുവനന്തപുരത്ത്; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് അമിത്ഷായുടെ സന്ദർശനം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. ഇന്നലെ രാത്രി 11.15ഓടെ തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാവിലെ 11 മണിയോടെ ബിജെപി പ്രതിനിധികളുടെ സമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ബിജെപിയുടെ കോർകമ്മിറ്റി മീറ്റിങ്ങിലും മന്ത്രി അമിത്ഷാ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,
Homepage Featured News World

പുടിന്റെ വീടിന് നേരെയുള്ള ഉക്രൈൻ ആക്രമണത്തിൽ അപലപിച്ച് മോദിയും രം​ഗത്ത്; സമാധാന ശ്രമങ്ങളെ സെലൻസ്കി തകർത്തോ?

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ വീട്ടിലേക്ക് യുക്രെയിൻ നടത്തിയ ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ​രം​ഗത്തെത്തിയതോടെ ഉക്രൈൻ കൂടുതൽ പ്രതിരോധത്തിലെന്ന് സൂചന. യുദ്ധമല്ല ഇരുപക്ഷത്തു നിന്നുമുള്ള നയതന്ത്ര ഇടപെലാണ് പോം വഴിയെന്നും മോദി ട്വിറ്ററിൽ കുറിച്ചാണ് ആക്രമണത്തിൽ ആദ്യ പ്രതികരണവുമായി റഷ്യയുടെ സഖ്യരാഷ്ട്രമായി നിലകൊള്ളുന്ന ഇന്ത്യൻ പ്രധനമന്ത്രി
Kerala News

തിരുവനന്തപുരത്തെ ഉജ്ജ്വല വിജയം; എൻഡിഎ വിജയത്തിൽ അഭിനന്ദനവുമായി മോദി

ഡൽഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയത്തിൽ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചും വോട്ടര്‍മാരോട് നന്ദി പറഞ്ഞുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സന്തോഷം അറിയിച്ചത്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്ന്